രാധയുടെ ജീവിതത്തിൽ വഴിത്തിരിവായി ‘കുടങ്ങൽ’
text_fieldsകടയ്ക്കൽ: ‘കുടങ്ങൽ’ കൊണ്ടൊരു ജീവിതം മാറിമറിയുമോ എന്നൊരു ചോദ്യം ചോദിച്ചാൽ അതു കൊണ്ട ് മാത്രം മാറിമറിഞ്ഞ ജീവിത കഥ രാധ പറയും. അടയമൺ വയ്യാറ്റിൻകര രാധയെ ഭർത്താവ് ഉപേക്ഷി ച്ചിട്ട് രണ്ട് വ്യാഴവട്ടത്തിലേറെയായി. അന്ന് മകൾക്ക് ഒന്നര വയസ്സായിരുന്നു. മകളെ വള ർത്തണമെന്ന ഒറ്റ ചിന്തയാണ് രാധയെ കൂലിപ്പണിക്കാരിയാക്കിയത്. 20 വർഷത്തോളം കെട്ടിട നിർമാണ തൊഴിലെടുത്താണ് ചോദ്യ ചിഹ്നമായിരുന്ന ജീവിതത്തെ രാധ വരുതിയിലാക്കിയത്. കെട്ടിട നിർമാണ സഹായിയായി ജോലി ചെയ്ത് ലഭിച്ച സമ്പാദ്യത്തിലൂടെ രാധ മകളെ സുമംഗലിയാക്കി. എന്നാൽ ആഗ്രഹ സഫലീകരണം സാധിച്ചെങ്കിലും വർഷങ്ങൾ നീണ്ട കഠിനാധ്വാനം രാധയെ രോഗിയാക്കിയിരുന്നു.
കാൽമുട്ടിെൻറ രോഗാവസ്ഥ നിലവിലെ ജോലി തുടരാൻ അനുവദിച്ചില്ല. ജീവിതം വീണ്ടും ചോദ്യചിഹ്നമായെങ്കിലും തോറ്റുകൊടുക്കാൻ രാധ തയാറായതുമില്ല. അങ്ങനെയാണ് ‘ ‘കുടങ്ങലെന്ന’ ഔഷധച്ചെടി ശേഖരിക്കുന്ന ജോലിയിലേക്ക് രാധ കടന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകൾ അതിർത്തി പങ്കിടുന്ന അടയമൺ, തൊളിക്കുഴി, പുതുക്കോട് മേഖലകളിലെ വയൽപ്രദേശത്ത് ‘കുടങ്ങൽ’ സുലഭമാണ്. ഇതിൽ കണ്ണ് വെച്ചെത്തിയ ഏജൻറുമാർക്കായി രാധ മേഖലയിൽനിന്ന് കുടങ്ങൽ ശേഖരണം തുടങ്ങുകയായിരുന്നു. ഒമ്പത് കൊല്ലമായി ഇന്നും മുടങ്ങാതെ തുടരുന്നു. രാധയെപ്പോലെ പിന്നീട് മേഖലയിലെ നിരവധി വനിതകൾ ‘കുടങ്ങൽ’ ശേഖരണ ജോലിയിലേക്ക് എത്തി.
ഒരു പ്രമുഖ ആയുർവേദ മരുന്ന് ഫാക്റിക്ക് വേണ്ടിയാണ് ഏജൻറുമാരുടെ ‘കുടങ്ങൽ’ ശേഖരണം. കിലോക്ക് 90 രൂപ വരെയാണ് രാധക്ക് കിട്ടുന്നത്. ദിവസവും 10 കിലോ വരെ കുടങ്ങൽ ശേഖരിക്കാനാകുമെന്ന് രാധ പറയുന്നു. വയൽ വരമ്പുകളിൽ നിന്നും തോട്ടു വക്കിൽ നിന്നുമെല്ലാം പറിച്ചെടുക്കുന്ന ‘കുടങ്ങൽ’ ചാക്കുകളിലാക്കി അടയമണിലോ കിളിമാനൂരിലോ ചുമന്നെത്തിച്ചാണ് ഏജൻറുമാർക്ക് കൈമാറുന്നത്. ജീവിതം മുന്നോട്ട് നീക്കാൻ മറ്റ് മാർഗങ്ങളില്ലാതെ അലയുമ്പോഴാണ് ‘കുടങ്ങലി’െൻറ രൂപത്തിൽ പ്രകൃതി സ്നേഹം വെച്ചുനീട്ടിയതെന്ന് രാധ പറയും. മരിക്കും വരെ അധ്വാനിച്ച് ജീവിക്കാൻ കഴിയണമേയെന്ന പ്രാർഥന മാത്രമാണ് 58 പിന്നിട്ട രാധക്കുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.