നേവാത്ഥാന വനിതാ മതിൽ ജനുവരി ഒന്നിന് തന്നെ
text_fieldsതിരുവനന്തപുരം: നവോത്ഥാന വനിതാ മതിൽ ജനുവരി ഒന്നിന് തന്നെ നടത്തും. ശിവഗിരി തീർഥാടകർക്ക് ഒരു ബുദ്ധിമുട്ടുമുണ്ടാക്കാതെ മതിൽ സൃഷ്ടിക്കാൻ നവോത്ഥാനമൂല്യ സംരക്ഷണസമിതിയുടെ വിപുലീകരിച്ച നിർവാഹകസമിതി തീരുമാനിച്ചു. ‘കേരളത്തെ ഭ്രാന്താലയമാക്കരുത്, നവോത്ഥാനമൂല്യം സംരക്ഷിക്കുക, സ്ത്രീ-പുരുഷ സമത്വം’ എന്നീ മൂന്ന് മുദ്രാവാക്യങ്ങൾ ഉയർത്തിയാവും മതിൽ ഉയരുക. ജനാധിപത്യ, മതനിരപേക്ഷ, നവോത്ഥാന മൂല്യത്തിൽ വിശ്വസിക്കുന്ന ഏവർക്കും ജാതി, മത ഭേദമന്യേ അണിനിരക്കാമെന്ന് നിർവാഹകസമിതി കൺവീനർ പുന്നല ശ്രീകുമാർ വ്യക്തമാക്കി. ഹിന്ദുമതിൽ എന്ന് ചില കോണുകളിൽനിന്ന് ആക്ഷേപം ഉയരുന്നതിനിടെയാണ് എല്ലാവിഭാഗത്തിലുള്ളവരെയും ക്ഷണിച്ചത്.
കാസർകോട് പട്ടണത്തിൽ നിന്നാരംഭിക്കുന്ന മതിൽ തിരുവനന്തപുരത്ത് വെള്ളയമ്പലം അയ്യങ്കാളി സ്ക്വയർ വരെ 620 കിലോമീറ്റർ നീളും. 30.15 ലക്ഷം പേർ അണിനിരക്കുമെന്നാണ് ഒൗദ്യോഗിക കണക്ക്. എൽ.ഡി.എഫും പൊതുസമൂഹത്തിൽ നിന്നുള്ള പങ്കാളിത്തവുംകൂടി ആവുേമ്പാൾ ഇതിലും കവിയുമെന്നാണ് കണക്കാക്കുന്നത്. ഒന്നിന് വൈകീട്ട് നാലിനാണ് മതിൽ സൃഷ്ടിക്കുക. 4.15 വരെ തുടരും. നവോത്ഥാന പ്രതിജ്ഞ ചൊല്ലിയാവും പിരിയുക.
ഡിസംബർ 30,31, ജനുവരി ഒന്ന് തീയതികളിലെ ശിവഗിരി തീർഥാടനം ചൂണ്ടിക്കാട്ടി ശിവഗിരി മഠം അധികൃതർ നൽകിയ കത്ത് സമിതി ചർച്ചചെയ്തു. 30, 31 തീയതികളിലാണ് തീർഥാടനത്തിെൻറ പ്രധാനപരിപാടികൾ നടക്കുന്നത്. സമാപിക്കുന്ന ഒന്നിന് തീർഥാടകർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ വനിതാ മതിൽ സൃഷ്ടിക്കാമെന്ന് എസ്.എൻ.ഡി.പി േയാഗം പ്രതിനിധികൾകൂടി പെങ്കടുത്ത യോഗത്തിൽ ധാരണയായി. നിർവാഹക സമിതിയുടെ അംഗബലം 21ൽനിന്ന് 40 ആക്കിയും ഉയർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.