മന്നം ജീവിച്ചിരുന്നെങ്കിൽ കുടുംബത്തെ വനിതാമതിലിൽ പെങ്കടുപ്പിച്ചേനെ -കോടിയേരി
text_fieldsതിരുവനന്തപുരം: മന്നത്ത് പത്മനാഭൻ ഇന്ന് ജീവിച്ചിരുന്നെങ്കിൽ തെൻറ കുടുംബാംഗങ്ങളെ വനിതാ മതില ിൽ പെങ്കടുപ്പിക്കുമായിരുന്നുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വനിതാ മതിലുമായി ബന്ധ പ്പെട്ട് എൻ.എസ്.എസ് സ്വീകരിക്കുന്ന നിലപാട് ആത്മഹത്യാപരമാെണന്നും കേരളം പ്രതീക്ഷിച്ച നിലപാടല്ല എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരിൽ നിന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീ-പുരുഷ സമത്വത്തിെൻറ പ്രാധാന്യം ഉയർത്തി പിടിച്ച മന്നത്ത് പത്മനാഭെൻറ പാരമ്പര്യം സുകുമാരൻ നായർ ഉയർത്തി പിടിക്കണം. സ്ത്രീ പുരുഷ സമത്വം ഉയർത്തി പിടിക്കുന്ന പരിപാടിയാണ് വനിതാമതിൽ. യാഥാസ്ഥികരാണ് നാമജപ ഘോഷയാത്രയിൽ പെങ്കടുത്തത്. എൻ.എസ്. എസ് നേതൃത്വത്തിേൻറത് യാഥാസ്ഥിക നിലപാടാണ്. സ്ത്രീകൾ ഘോഷയാത്രയിൽ പെങ്കടുത്തത് തെറ്റിദ്ധരിക്കെപ്പട്ടു. ബോധപൂർവം ചിലർ സമരത്തെ പ്രോത്സാഹിപ്പിക്കുകയാണ്.
വനിതാമതിലിൽ പെങ്കടുക്കരുതെന്ന് ആവശ്യപ്പെടുന്നവർ ആർ.എസ്.എസിെൻറ പരിപാടിയിൽ പെങ്കടുക്കുന്ന സാഹചര്യമുണ്ടായി. എൻ.എസ്.എസിനെ ആർ.എസ്.എസിെൻറ തൊഴുത്തിൽ കെട്ടാനാണ് ഇപ്പോഴത്തെ നേതൃത്വം ശ്രമിക്കുന്നത്. എൻ.എസ്.എസിനെ ആർ.എസ്.എസ് വിഴുങ്ങാൻ പോവുകയാണെന്നും എൻ.എസ്.എസ് നിലപാടിൽ മാറ്റം വരുത്തണമെന്നും കോടിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.