വനിതാ മതിൽ ആദ്യ കണ്ണി മന്ത്രി ശൈലജ; അവസാനം വൃന്ദ
text_fieldsതിരുവനന്തപുരം: വനിതാമതിലിൽ ആദ്യകണ്ണി മന്ത്രി കെ.കെ. ശൈലജ. തിരുവനന്തപുരത്ത് അവ സാന കണ്ണിയാകുന്നത് സി.പി.എം േപാളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടും. കാസർകോട്ട് പുതി യ ബസ് സ്റ്റാൻഡിലാണ് മന്ത്രി കെ.കെ. ശൈലജ അണിചേരുന്നത്. കാസർകോട്ട് പുതിയ ബസ് സ്റ്റാൻഡ് പരിസരം മുതൽ കാലിക്കടവ് വരെ 44 കി.മീറ്ററാണ് മതിൽ.
കണ്ണൂരിൽ കാലിക്കടവ് മുതൽ മാഹി വരെ 82 കി.മീറ്ററിലും കോഴിക്കോട് അഴിയൂർ മുതൽ വൈദ്യരങ്ങാടിവരെ 76 കി.മീറ്ററിലും മലപ്പുറത്ത് ഐക്കരപ്പടി മുതൽ പെരിന്തൽമണ്ണ വരെ 55 കി.മീറ്ററിലും മതിൽ പണിയും. പാലക്കാട് ചെറുതുരുത്തി മുതൽ പുലാമന്തോൾ വരെ 26 കി.മീറ്ററാണ് മതിൽ.
തൃശൂർ ജില്ലയിൽ ചെറുതുരുത്തി മുതൽ പൊങ്ങം വരെ 73 കി.മീറ്ററിലും എറണാകുളത്ത് പൊങ്ങം മുതൽ അരൂർ വരെ 49 കി.മീറ്ററിലും ആലപ്പുഴ അരൂർ മുതൽ ഓച്ചിറവരെ 97 കി.മീറ്ററിലും മതിലുയരും. കൊല്ലത്ത് 44 കി.മീറ്ററാണ് മതിൽ.
തിരുവനന്തപുരം കടമ്പാട്ടുകോണം മുതൽ വെള്ളയമ്പലത്തെ അയ്യങ്കാളി പ്രതിമ വരെ 43.5 കി.മീറ്റർ ദൂരം മതിൽ. പൊതുയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി ടി.എം. തോമസ് ഐസക്, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, നവോത്ഥാന മൂല്യ സംരക്ഷണസമിതി കൺവീനർ പുന്നല ശ്രീകുമാർ എന്നിവർ സംസാരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.