വനിതകൾക്ക് 20 ശതമാനം സീറ്റ് വേണം –മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ്
text_fieldsപത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പിൽ വനിതകൾക്ക് 20 ശതമാനം സീറ്റുകൾ മത്സരിക്കാൻ നൽകണമെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ലതിക സുഭാഷ് ആവശ്യപ്പെട്ടു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ലതിക സുഭാഷിെൻറ നേതൃത്വത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ ജില്ലതലത്തിൽ നടക്കുന്ന വനിത നേതൃസംഗമത്തിെൻറ ഭാഗമായി പത്തനംതിട്ട ഡി.സി.സിയിൽ നടന്ന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ഒരുദിവസം രണ്ട് ജില്ലകളിലായാണ് കൂട്ടായ്മ സംഘടിപ്പിക്കുന്നത്. തെരഞ്ഞെടുപ്പിനായി മഹിള കോൺഗ്രസിനെ സജ്ജമാക്കുകയാണ് നേതൃസംഗമം കൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത്. സംഗമത്തിെൻറ ഭാഗമായി ജില്ലകളിലെ മുതിർന്ന വനിത നേതാക്കളുമായും ഭരണകൂട നീതി നിഷേധത്തിന് ഇരയായവരുമായും മഹിള കോൺഗ്രസിെൻറ ധാർമിക പിന്തുണയും സഹായവും അർഹിക്കുന്ന വനിതകളുമായും ആശയ വിനിമയം നടത്തും.
ജില്ല പ്രസിഡൻറ് കുഞ്ഞൂഞ്ഞമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് ബാബു ജോർജ്, ലാലി ജോൺ, ഗീത ചന്ദ്രൻ, സുധ നായർ, സിന്ധു അനിൽ, ശോശാമ്മ തോമസ്, വിനീത അനിൽ, എലിസബത്ത് അബു, ലീല രാജൻ, റോസിലിൻ സന്തോഷ്, വസന്ത ശ്രീകുമാർ, മേഴ്സി സാമുവൽ, ജെസി അലക്സ്, റൂബി ജോൺ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.