ദിലീപിനും സലിംകുമാറിനുമെതിരെ ദേശീയ വനിത കമീഷനിൽ പരാതി
text_fieldsന്യൂഡല്‍ഹി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇരയെ അപമാനിച്ച് സംസാരിച്ചെന്നാരോപിച്ച് നടന്മാരായ ദിലീപ്, സലിം കുമാർ, നിർമാതാവ് സജി നന്ത്യാട്ട് എന്നിവര്‍ക്കെതിരെ ബി.ജെ.പി കേരള സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രന് ദേശീയ വനിത കമീഷൻ ചെയര്‍പേഴ്സണ്‍ ലളിത കുമാര മംഗലത്തിന് പരാതി നല്കി.
നടിയെ മാനസികമായി തളര്‍ത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തിയത്, കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും രാഷ്ട്രീയ സമ്മർദത്താല്‍ ഗൂഢാലോചന അന്വേഷിച്ചില്ല, സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ രക്ഷപ്പെടുത്തുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്, ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കണം തുടങ്ങിയ ആവശ്യങ്ങളും പരാതിയില്‍ ഉന്നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.