തൊഴിലിടങ്ങളിലെ ലൈംഗികപീഡനം; പരാതി പരിഹാര സെല്ലുകൾ ഭാവനയിലൊതുങ്ങുന്നു - വനിത കമീഷൻ അധ്യക്ഷ
text_fieldsതിരുവനന്തപുരം: തൊഴിലിടങ്ങളിലെ ലൈംഗികപീഡനം നിരോധിച്ച് നിയമം നിലവിൽവന്ന് പതിറ്റാണ്ടിലധികമായിട്ടും പരാതി പരിഹാര സെല്ലുകൾ പലപ്പോഴും ഭാവനയിലൊതുങ്ങുകയാണെന്ന് കേരള വനിത കമീഷൻ അധ്യക്ഷ പി. സതീദേവി. സിനിമ മേഖലയിൽ ഉൾപ്പെടെ പരാതി പരിഹാര സംവിധാനം നിലവിൽ വരാതിരുന്ന സാഹചര്യത്തിലാണ് വുമൺ ഇൻ സിനിമ കലക്റ്റീവ് (ഡബ്ല്യു.സി.സി) എന്ന സംഘടന രൂപം കൊണ്ടതും ആ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടാൻ തുടങ്ങിയതും.
ഒടുവിൽ നിയമം അനുശാസിക്കുന്നതരത്തിലുള്ള പരാതി പരിഹാര സംവിധാനം നടപ്പാക്കാൻ ഡബ്ല്യു.സി.സിക്ക് ഹൈകോടതിയിൽ ഹരജി സമർപ്പിക്കേണ്ടിവരികയും കേരള വനിത കമീഷൻ ഇതിന്റെ ഭാഗമാകുകയും ചെയ്തിരിക്കുകയാണ്. ലിംഗസമത്വത്തിലൂന്നിയ സർവതലസ്പർശിയായ സാമൂഹികക്രമം പടുത്തുയർത്താനുള്ള ശ്രമങ്ങളാണ് ഉണ്ടാകേണ്ടത്. ആണവ ലോകമഹായുദ്ധ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ മാനവരാശിയുടെ, പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്താൻ സാധിക്കുന്നതരത്തിൽ പ്രവർത്തിക്കാൻ വനിതദിനം ഏവർക്കും പ്രചോദനമാകട്ടെയെന്നും അവർ ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.