മികച്ച ജാഗ്രത സമിതികൾക്ക് വനിത കമീഷൻ പുരസ്കാരം
text_fieldsതിരുവനന്തപുരം: ഗാർഹികപ്രശ്നങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത സമിതികൾ പ്രവർത്തനം ശക്തിപ്പെടുത്തണമെന്ന് വനിത കമീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി. മികച്ച ജാഗ്രതാ സമിതിക്ക് പ്രോത്സാഹനം എന്ന നിലയിൽ ഗ്രാമ, മുനിസിപ്പൽ, കോർപറേഷൻ, ജില്ല തലങ്ങളിൽ വനിത കമീഷൻ പുരസ്കാരം ഏർപ്പെടുത്തിയതായും അവർ പറഞ്ഞു.
ജവഹർ ബാലഭവൻ ഓഡിറ്റോറിയത്തിൽ രണ്ട് ദിവസമായി നടന്ന തിരുവനന്തപുരം ജില്ല സിറ്റിങ്ങിനു ശേഷം പ്രതികരിക്കുകയായിരുന്നു അവർ. തിരുവനന്തപുരം ജില്ല സിറ്റിങ്ങിൽ 158 പരാതികൾ തീർപ്പാക്കി. ഒമ്പത് പരാതികളിൽ വിശദമായ റിപ്പോർട്ട് ആവശ്യപ്പെടും. മൂന്ന് പരാതികളിൽ പരാതിക്കാരെ കൗൺസലിങ്ങിന് വിധേയരാക്കാനും തീരുമാനിച്ചു.
സിറ്റിങ്ങിൽ കമീഷൻ അംഗങ്ങളായ ഇ.എം. രാധ, അഡ്വ. ഷിജി ശിവജി എന്നിവർ പരാതികൾ കേട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.