വനിത കമീഷന്‍ തീരദേശ ക്യാമ്പ് എറണാകുളത്ത്; ശില്‍പ്പശാല 20ന്; ഗൃഹസന്ദര്‍ശനം 21ന്
text_fieldsതിരുവനന്തപുരം: തീരദേശ മേഖലയിലെ വനിതകളുടെ പ്രശ്നങ്ങള്‍ മനസിലാക്കുന്നതിനായി വനിതാ കമീഷന്‍ സംഘടിപ്പിക്കുന്ന തീരദേശ ക്യാമ്പ് നവംബര്‍ 20, 21 തീയതികളില്‍ എറണാകുളം ജില്ലയില്‍ നടക്കും. ഇതിന്റെ ഭാഗമായി 20ന് ഉച്ചക്ക് രണ്ടിന് കൊച്ചിന്‍ കോര്‍പറേഷനിലെ മാനാശേരി കമ്മ്യൂണിറ്റി ഹാളില്‍ ഗാര്‍ഹിക പീഡനത്തില്‍ നിന്നും വനിതകള്‍ക്കുള്ള സംരക്ഷണ നിയമം 2005 എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ വനിതാ കമീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും. കെ.ജെ. മാക്സി എം.എൽ.എ അധ്യക്ഷത വഹിക്കും. ഡെപ്യുട്ടി മേയര്‍ കെ.എ. അന്‍സിയ വിശിഷ്ടാതിഥിയാകും.
തീരദേശ മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസിലാക്കുന്നതിന് നവംബര്‍ 21ന് രാവിലെ 8.30ന് മത്സ്യതൊഴിലാളികളുടെ വീടുകള്‍ വനിത കമീഷന്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് തീരദേശ മേഖലയിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ ഏകോപന യോഗം രാവിലെ 11ന് ചെല്ലാനം സെന്റ് സെബാസ്റ്റിയന്‍സ് പാരിഷ് ഹാളില്‍ ചേരും. ഏകോപന യോഗം വനിത കമീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും.
വനിത കമീഷന്‍ അംഗം വി.ആര്‍. മഹിളാമണി അധ്യക്ഷത വഹിക്കും. ജന്‍ഡര്‍ കണ്‍സള്‍ട്ടന്റ് ഡോ. ടി.കെ. ആനന്ദി ചര്‍ച്ച നയിക്കും. മറ്റു മേഖലകളെ അപേക്ഷിച്ച് തീരദേശ മേഖലയിലെ സ്ത്രീകള്‍ക്ക് പ്രകൃതി ദുരന്തങ്ങള്‍, ഗാര്‍ഹിക പീഡനം, സാമ്പത്തിക ഭദ്രതയില്ലായ്മ, തൊഴിലില്ലായ്മ, വിദ്യാഭ്യാസത്തിലും ആരോഗ്യപരിപാലനത്തിലുമുള്ള അപര്യാപ്തതകള്‍ തുടങ്ങി നിരവധി പ്രശ്നങ്ങള്‍ നേരിടേണ്ടതായി വരാറുണ്ടെന്നും ഇത്തരമൊരു സാഹചര്യത്തിലാണ് പ്രശ്നങ്ങളും ഭൗതിക, സാമൂഹിക സാഹചര്യങ്ങളും നേരിട്ടു മനസിലാക്കുന്നതിനായി തീരദേശ ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളതെന്നും അഡ്വ. പി. സതീദേവി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.