വനിതാ കമ്മിഷന്‍ മാധ്യമ പുരസ്‌കാരം: അപേക്ഷ ക്ഷണിച്ചു
text_fieldsതിരുവനന്തപുരം: വനിതാ കമ്മിഷന്‍ മാധ്യമ പുരസ്‌കാരത്തിന് അപേക്ഷിക്കാം. മികച്ച റിപ്പോര്‍ട്ട് (മലയാളം) അച്ചടി മാധ്യമം, മികച്ച ഫീച്ചര്‍ (മലയാളം) അച്ചടി മാധ്യമം, മികച്ച റിപ്പോര്‍ട്ട് (മലയാളം) ദൃശ്യമാധ്യമം, മികച്ച ഫീച്ചര്‍ (മലയാളം) ദൃശ്യമാധ്യമം, മികച്ച ഫോട്ടോഗ്രഫി, മികച്ച വീഡിയോഗ്രഫി എന്നിങ്ങനെ ആറ് വിഭാഗങ്ങളിലായാണ് പുരസ്‌കാരം. ഫോട്ടോഗ്രഫി, വീഡിയോഗ്രഫി വിഭാഗങ്ങളില്‍ ഇംഗ്ലീഷ് മാധ്യമങ്ങളിലുള്ളവര്‍ക്കും അപേക്ഷിക്കാം. 2021 ജനുവരി ഒന്നു മുതല്‍ 2021 ഡിസംബര്‍ 31 വരെ പത്രങ്ങള്‍/ആനുകാലികങ്ങള്‍, ടെലിവിഷന്‍ ചാനലുകള്‍ എന്നിവയില്‍ പ്രസിദ്ധീകരിച്ചതോ സംപ്രേഷണം ചെയ്തതോ ആയ റിപ്പോര്‍ട്ടുകള്‍, ഫീച്ചറുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവ അവാര്‍ഡിനായി അയയ്ക്കാവുന്നതാണ്. പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്/ഫീച്ചര്‍/ഫോട്ടോ എന്നിവയുടെ അച്ചടിച്ച ഒരു അസല്‍ കോപ്പിയും നാല് പകര്‍പ്പുകളും ഉള്ളടക്കം ചെയ്തിരിക്കണം.
ഒരാള്‍ക്ക് ഒരു വിഭാഗത്തില്‍ ഒരു എന്‍ട്രി മാത്രമേ അയയ്ക്കാന്‍ സാധിക്കുകയുള്ളൂ.വീഡിയോകള്‍ ഡി.വി.ഡി/പെന്‍ഡ്രൈവ് ആയി നല്‍കണം. അതത് മാധ്യമ സ്ഥാപനങ്ങളിലെ എക്‌സിക്യട്ടീവ് എഡിറ്റര്‍ റാങ്കില്‍ കുറയാത്ത മേലധികാരി സാക്ഷ്യപ്പെടുത്തിവേണം എന്‍ട്രികള്‍ അയയ്‌ക്കേണ്ടത്. എന്‍ട്രികള്‍ 2022 ജനുവരി 20നകം മെമ്പര്‍ സെക്രട്ടറി, കേരള വനിതാ കമ്മിഷന്‍, പി.എം.ജി, പട്ടം പാലസ് പി.ഒ, തിരുവനന്തപുരം-695 004 എന്ന വിലാസത്തില്‍ തപാല്‍ ആയി അയയ്ക്കണം. പ്രശസ്തി പത്രവും ഇരുപതിനായിരം രൂപ സമ്മാനത്തുകയും അടങ്ങുന്നതാണ് പുരസ്‌കാരം. കൂടുതൽ വിവരങ്ങൾക്ക്: 8281199055.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.