കന്യാസ്ത്രീകളുടെ സമരത്തോട് മുഖംതിരിച്ച് വനിത കമീഷൻ
text_fieldsതിരുവനന്തപുരം: കന്യാസ്ത്രീകൾ നടത്തുന്ന സമരത്തോടും മുഖംതിരിച്ച് സംസ്ഥാന വനിത കമീഷൻ. സി.പി.എം എം.എൽ.എ പി.കെ. ശശിക്കെതിരെ ഉയർന്ന ലൈംഗിക പീഡന പരാതിയിലും വനിത കമീഷൻ മൗനം പാലിച്ചു. സ്ത്രീ സുരക്ഷയും സംരക്ഷണവും ലക്ഷ്യമിട്ട് നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട വനിത കമീഷൻ സർക്കാറിെൻറ ചട്ടുകമായി മാറിയെന്ന ആരോപണം ശക്തമാണ്.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ ജലന്ധർ ബിഷപ് ഫ്രാേങ്കാ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് 14 ദിവസമായി കന്യാസ്ത്രീകൾ സമരത്തിലായിരുന്നു. എന്നാൽ, സംഭവവുമായി ബന്ധപ്പെട്ട് ഒരു പ്രതികരണത്തിനുപോലും വനിത കമീഷൻ തയാറായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.