വനിതാ കമീഷന്‍ പട്ടികവര്‍ഗ മേഖല കാമ്പ് ആറളത്ത് ഡിസംബര്‍ 28-29
text_fieldsതിരുവനന്തപുരം: പട്ടികവര്‍ഗ മേഖലയിലെ വനിതകളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിന് വനിതാ കമീഷന്‍ 28, 29 തീയതികളിൽ കണ്ണൂര്‍ ജില്ലയിലെ ആറളത്ത് പട്ടികവര്‍ഗ മേഖല കാമ്പ് സംഘടിപ്പിക്കും. ഡിസംബര്‍ 28ന് രാവിലെ 8.30ന് ആറളം മേഖലയിലെ പട്ടികവര്‍ഗ സങ്കേതത്തിലെ വീടുകള്‍ വനിതാ കമീഷന്‍ സന്ദര്‍ശിക്കും. ഉച്ചക്ക് 2.30ന് ആറളം ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചേരുന്ന വിവിധ വകുപ്പുകളുടെ ഏകോപന യോഗം വനിതാ കമീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും.
വനിതാ കമീഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ അധ്യക്ഷത വഹിക്കും. വനിതാ കമീഷന്‍ അംഗങ്ങളായ അഡ്വ. പി. കുഞ്ഞായിഷ, വി.ആര്‍. മഹിളാമണി, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, ഡയറക്ടര്‍ ഷാജി സുഗുണന്‍, പ്രോജക്ട് ഓഫീസര്‍ എന്‍. ദിവ്യ എന്നിവര്‍ സംസാരിക്കും. റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന ചര്‍ച്ച നയിക്കും.
29ന് രാവിലെ 10ന് ആറളം ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന സെമിനാര്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും. ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് അധ്യക്ഷത വഹിക്കും. പട്ടികവര്‍ഗ മേഖലയില്‍ സര്‍ക്കാര്‍ നടത്തുന്ന പദ്ധതികള്‍, ലഹരിയുടെ വിപത്ത് എന്നീ വിഷയങ്ങള്‍ സെമിനാറില്‍ അവതരിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.