ഇല്ല... തളരില്ല; ഇൗ പുഴജീവിതം
text_fieldsവാടാനപ്പള്ളി: ഏന്തി വലിഞ്ഞ് നടത്തം. കനോലി പുഴയിൽ ഒറ്റയ്ക്ക് തോണി തുഴഞ്ഞ് ചെമ്മീ ൻ പിടിത്തം. പ്രളയവും വീഴ്ചയുടെ ശാരീരിക പ്രശ്നങ്ങളെ അതിജീവിച്ച് 69ാം വയസ്സിൽ പോര ാട്ടം തന്നെയാണ് ശാന്തയുടെ ഒാരോ ദിവസവും. 12ാം വയസ്സിൽ പിതാവ് നടുവിൽക്കര ചക്കമ്പി ചാ ത്തുകുട്ടിക്കൊപ്പം തുടങ്ങിയതാണ് ചെമ്മീൻപിടിത്തം. അരിപ്പ വല ഉപയോഗിച്ച് ധാരാളം മത് സ്യം കിട്ടിയതോടെ പിന്നീട് പഠിത്തം നിർത്തി മീൻപിടിക്കാനിറങ്ങി. പിന്നീട് സ്വന്തം വഞ്ചി വാങ്ങി.
ആദ്യമൊക്കെ നാട്ടിലെ പുഴയിലായിരുന്നു മത്സ്യം പിടിത്തം. വഞ്ചി വാങ്ങിയതോടെ കണ്ടശാംകടവ്, ചേറ്റുവ, തളിക്കുളം മേഖലയിലെ പുഴയോര പ്രദേശത്തും എത്തി. ഇതിനിടെ നാട്ടുകാരനായ രാമകൃഷ്ണനെ വിവാഹവും ചെയ്തു. പിന്നെ രാമകൃഷ്ണനും മീൻപിടിക്കാൻ വള്ളത്തിൽ കൂടി. 20 വർഷം മുമ്പ് ഭർത്താവ് വെള്ളാനി രാമകൃഷ്ണൻ മരിച്ചതിൽ പിന്നെ ഒറ്റയ്ക്ക് തന്നെയാണ് മീൻപിടിത്തം.
രണ്ട് ആൺമക്കളിൽ മൂത്ത മകൻ പ്രകാശൻ താമസം മാറി. ഇളയമകൻ ഉല്ലാസൻ മരിച്ചതോടെ ശാന്ത തനിച്ചായി. ചെമ്മീൻ ഉണക്കിയാണ് ആവശ്യക്കാർക്ക് വിൽപന നടത്തുന്നത്. ഒരു നാഴി ഉണങ്ങിയ ചെമ്മീന് 50 രൂപയാണ് വില.
വീണ് കൈ ഒടിഞ്ഞിട്ടും ഭേദമായതോടെ ഇവർ വീണ്ടും ചെമ്മീൻ തേടി പുഴയിലിറങ്ങി. കാൽ വലിച്ച് പ്രയാസപ്പെട്ടാണ് യാത്ര. അതിരാവിലെ ഇറങ്ങിയാൽ ഉച്ചക്ക് ഇവർ പിടിച്ച ചെമ്മീനുമായി വീട്ടിലെത്തും. പിന്നെ പൂച്ചയേയോ കാക്കയേയോ പേടിച്ച് ഇവർ ഉണക്കാനിട്ട ചെമ്മീനിന് കാവലിരിക്കും. ചെമ്മീൻപിടിത്തം കാരണം നാട്ടുകാർ വിളിപ്പേരിട്ടു; ചെമ്മീൻ ശാന്ത. പ്രളയകാലത്ത് വീടും ഗ്രാമവും മുങ്ങിയത് ശാന്തക്ക് ആഘാതമായി.
വെള്ളം ഒഴിഞ്ഞതോടെ മാസങ്ങൾക്ക് ശേഷം ഇവർ വീണ്ടും പുഴയിലിറങ്ങുകയായിരുന്നു. ആയുസ്സിള്ളടത്തോളം കാലം ആരേയും ആശ്രയിക്കാതെ തെൻറ ഉപജീവനമാർഗമായ ചെമ്മീൻപിടിത്തം തുടരുമെന്ന് ശാന്ത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.