സ്ത്രീപുരോഗതിയെ സാമൂഹിക നന്മക്കായി പ്രയോജനപ്പെടുത്തണം -പി. മുജീബ് റഹ്മാൻ
text_fieldsപെരുമ്പിലാവ്: ജമാഅത്തെ ഇസ്ലാമി വനിത വിഭാഗത്തിന്റെ നേതൃത്വത്തിൽ സംസ്ഥാന നേതൃപരിശീലന ക്യാമ്പിന് അൻസാർ കാമ്പസിൽ തുടക്കമായി. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പ് ഞായറാഴ്ച സമാപിക്കും. ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ, ജമാഅത്തെ ഇസ്ലാമി ഹിന്ദ് ദേശീയ സെക്രട്ടറിമാരായ എ. റഹ്മത്തുന്നിസ, ശാഹിസ്ത റഅ്ഫത്ത് എന്നിവർ മുഖ്യാതിഥികളായി.
വിദ്യാഭ്യാസ വൈജ്ഞാനിക രംഗത്ത് മുസ്ലിം സ്ത്രീകൾ നേടിയെടുത്ത പുരോഗതിയും വളർച്ചയും സാമൂഹിക നന്മക്കായി പ്രയോജനപ്പെടുത്തണമെന്ന് പി. മുജീബ് റഹ്മാൻ വ്യക്തമാക്കി. പരിശീലന ക്യാമ്പിൽ പാനൽ ഡിസ്കഷൻ, ചർച്ച സദസ്സ് എന്നിവയും നടക്കും. ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം പ്രസിഡന്റ് പി.ടി.പി സാജിത, ജനറൽ സെക്രട്ടറി കെ.ടി. നസീമ, സെക്രട്ടറി റജീന എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.