കേരളത്തിൽ ഡി.ജെ പാർട്ടിയെന്ന പേരിൽ നടക്കുന്നത് അഴിഞ്ഞാട്ടം; സ്ത്രീ സുരക്ഷ ചോദ്യം ചെയ്യപ്പെടുന്നു -പി.സതീദേവി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീ സുരക്ഷ വലിയ രീതിയിൽ ചോദ്യം ചെയ്യപ്പെടുകയാണെന്നും ഡി.ജെ പാർട്ടിയെന്ന പേരിൽ നടക്കുന്നത് അഴിഞ്ഞാട്ടമാണെന്നും സംസ്ഥാന വനിത കമീഷൻ അധ്യക്ഷ പി. സതീദേവി. വനിത കമീഷൻ സംസ്ഥാനതല സെമിനാറിൽ സംസാരിക്കുകയായിരുന്നു അവർ.
തിരക്കേറിയ നഗരപ്രദേശങ്ങളിൽ സ്ത്രീകൾക്ക് രാത്രി സഞ്ചരിക്കാൻ കഴിയുന്നില്ലെന്നത് കേരളം പോലുള്ള സംസ്ഥാനത്തിന് ഭൂഷണമല്ല. കേരളം മറ്റു സംസ്ഥാനങ്ങൾക്ക് മുന്നിൽ ലജ്ജിക്കേണ്ട സ്ഥിതിയാണ്. അഴിഞ്ഞാട്ടം നടക്കുന്ന വേദികളായി ഡി.ജെ. പാർട്ടികൾ മാറുന്നത് ജാഗ്രതയോടെ കാണണം.
മദ്യപിച്ചാൽ സ്ത്രീകൾ ആക്രമിക്കപ്പെടണമെന്നില്ലെന്നും പുരുഷന്മാർ മദ്യപിച്ചാൽ ആക്രമിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകാറില്ലല്ലോയെന്നും അവർ ചോദിച്ചു. മദ്യപാനാസക്തി നമ്മുടെ സുരക്ഷിതത്വത്തെ എങ്ങനെയാണ് ബാധിക്കുന്നതെന്നതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണിത്. ഇത്തരം സംഭവങ്ങൾ നമ്മുടെ സമൂഹത്തിൽ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത വേണമെന്നും സതീദേവി പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.