വനിതാമതിലിന് സർക്കാർ ജീവനക്കാരെ നിർബന്ധിക്കൽ: എതിർപ്പുമായി പ്രതിപക്ഷ സംഘടനകൾ
text_fieldsതിരുവനന്തപുരം: ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാമതിലിൽ അണിചേരാൻ ജീവന ക്കാരോടും അധ്യാപകരോടും അഭ്യർഥിക്കുന്ന സർക്കാർ ഉത്തരവിനെതിരെ പ്രതിപക്ഷ സംഘടന കൾ രംഗത്ത്. വർഗീയവും രാഷ്ട്രീയവുമായ ചേരിതിരിവ് സൃഷ്ടിക്കുന്നതാണ് വനിതാ മതി ലെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ചട്ടലംഘനമാണെന്നും സെറ്റോ സംസ്ഥാന കമ്മിറ്റി കുറ ്റപ്പെടുത്തി.
സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങളും ചില സാമുദായിക സംഘടനകളുടെ സ്വാ ർഥ താൽപര്യങ്ങളും സംരക്ഷിക്കുന്നതിന് നടത്തുന്ന പരിപാടിയിലേക്ക് ജീവനക്കാരെയും അധ്യാപകരെയും കക്ഷികളാക്കുന്ന നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തും. സംസ്ഥാനം കാലങ്ങളായി ആർജിച്ച മതസൗഹാർദവും രാഷ്ട്രീയ പ്രബുദ്ധതയും നഷ്ടപ്പെടുത്താൻ മാത്രമേ ഇത്തരം പരിപാടികൾക്കാകൂ.
ഇതിലേക്ക് ജീവനക്കാരെയും അധ്യാപകരെയും വലിച്ചിഴക്കുന്നതിൽനിന്ന് പിന്മാറണമെന്ന് സെറ്റോ സംസ്ഥാന ചെയർമാൻ എൻ.കെ. ബെന്നി, ജനറൽ കൺവീനർ പി. ഹരിഗോവിന്ദൻ എന്നിവർ സർക്കാറിനോട് ആവശ്യപ്പെട്ടു.
അതേസമയം, ജീവനക്കാർക്ക് പുറമേ, ആശ വർക്കർമാർ, അംഗൻവാടി ജീവനക്കാർ, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവരെയും അണിനിരത്താനാണ് സർക്കാർ തീരുമാനം. കേന്ദ്ര സർക്കാർ ജീവനക്കാരുടെ കുടുംബങ്ങളോടും സർക്കാർ ജീവനക്കാരുെടയും അധ്യാപകരുടെയും സംഘടനകളോടും സംഘാടനത്തിനും പങ്കാളിത്തത്തിനുമായി അഭ്യർഥിക്കും.
മന്ത്രിസഭ തീരുമാന പ്രകാരം ചീഫ് സെക്രട്ടറി കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവിലാണ് ഇൗ നിർദേശങ്ങൾ. മന്ത്രി എ.കെ. ബാലെൻറ നേതൃത്വത്തിൽ മന്ത്രിസഭ ഉപസമിതിയായിരിക്കും മതിൽ സംഘാടനത്തിന് നേതൃത്വം നൽകുക. ജില്ലകളിൽ മന്ത്രിമാർക്ക് ചുമതല നൽകിയിട്ടുണ്ട്. വിവിധ വകുപ്പുകളുെട ഏകോപനം ഉൾപ്പെടെ മുഖ്യസംഘാടന ചുമതല സ്ത്രീകളുടെയും കുട്ടികളുടെയും വകുപ്പിനാണ്. എല്ലാ സർക്കാർ വകുപ്പുകളും മതിൽ സംഘാടനത്തിൽ പങ്കു വഹിക്കണം.
യുവജന സംഘടനകൾ, സർവകലാശാലകൾ, മത്സ്യത്തൊഴിലാളികൾ, വിവിധ തൊഴിൽ മേഖലയിൽ പണിയെടുക്കുന്നവർ, വനിതാ ഗ്രൂപ്പുകൾ, സാംസ്കാരികരംഗത്ത് പ്രവർത്തിക്കുന്നവർ തുടങ്ങി എല്ലാ തുറകളിലെയും വനിതകളെ അണിനിരത്താൻ ബന്ധപ്പെട്ട വകുപ്പുകൾ നടപടി എടുക്കണം. പ്രമുഖ വനിതകൾ, സിനിമ-സാംസ്കാരിക-സാമൂഹികരംഗത്തുള്ളവർ, ഉയർന്ന പദവികൾ വഹിക്കുന്നവർ എന്നിവരുടെ പങ്കാളിത്തവും ഉറപ്പാക്കണം. ആവശ്യമായ തുക അനുവദിക്കാൻ ധനവകുപ്പിനും മന്ത്രിസഭ നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.