മരംമുറി കേസ്; ജാമ്യഹരജികൾ നേരിട്ട് പരിഗണിക്കാൻ മാറ്റി
text_fieldsകൊച്ചി/കട്ടപ്പന: മുട്ടില്‍ മരംമുറി കേസിലെ പ്രതികളുടെ ജാമ്യഹരജികൾ നേരിട്ട് പരിഗണിക്കാൻ ഹൈകോടതി മാറ്റി. കേസുമായി ബന്ധപ്പെട്ട ഒട്ടേറെ രേഖകൾ പരിശോധിക്കേണ്ടതുള്ളതിനാലാണ് ജസ്റ്റിസ് കെ. ഹരിപാലിെൻറ തീരുമാനം. ഹരജികൾ തിങ്കളാഴ്ച കോടതി ഹാളില്‍ നേരിട്ട് പരിഗണിക്കും. ഹരജികൾ പരിഗണനക്ക് വന്നപ്പോള്‍ കോടതി ഹാളില്‍ നേരിട്ട് വാദം കേള്‍ക്കണമെന്ന ആവശ്യം സർക്കാറും ഹരജിക്കാരും നേരിട്ട് ഉന്നയിച്ചു. തുടർന്നാണ് തീരുമാനം. മുട്ടില്‍ മരംമുറി േകസില്‍ പ്രതിയായ വയനാട് വാഴവറ്റ സ്വദേശി റോജി അഗസ്റ്റിൻ, സഹോദരങ്ങളായ ആേൻറാ, ജോസുകുട്ടി എന്നിവരുടെ ജാമ്യഹരജികളും റോജിക്ക് നേരേത്ത അനുവദിച്ച ഇടക്കാല മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന സർക്കാറിെൻറ ഹരജിയുമാണ് കോടതിയുടെ പരിഗണനയിലുള്ളത്.
അതിനിടെ, അനുമതിയില്ലാതെ മുറിച്ച് കടത്തിയ അഞ്ച് മെട്രിക് ടൺ മരത്തടികൾ പിടികൂടിയ സംഭവത്തിൽ മൂന്ന് പേർക്കെതിരെ വനം വകുപ്പ് കേെസടുത്തു. ഭൂവുടമ കിഴക്കേമാട്ടുക്കട്ട പടുക സ്വദേശി മോഹനൻ, മരം വെട്ടിയ കിഴക്കേമാട്ടുക്കട്ട സ്വദേശി സുധീഷ്, തടികൾ വാങ്ങിയ സി.പി.ഐ നേതാവ് വി.ആർ. ശശി എന്നിവർെക്കതിരെയാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.