കൊച്ചിൻ കാർണിവലിലെ നാടകത്തിൽ ഗവർണറെന്ന വാക്കിന് വിലക്ക്; ഉത്തരവിറക്കി ആർ.ഡി.ഒ
text_fieldsകൊച്ചി: കൊച്ചിൻ കാർണിവല്ലിലെ നാടകത്തിൽ ഗവർണർ എന്ന വാക്ക് ഉപയോഗിക്കരുതെന്ന് ഉത്തരവ്. ഗവർണറും തൊപ്പിയും എന്ന നാടകത്തിൽ എവിടെയും ഗവർണർ എന്ന വാക്ക് ഉപയോഗിക്കരുതെന്നാണ് ആർ.ഡി.ഒയുടെ ഉത്തരവ്. ബി.ജെ.പി മട്ടാഞ്ചേരി മണ്ഡലം കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആർ.ഡി.ഒയുടെ നടപടി.
കേന്ദ്ര-സംസ്ഥാന സർക്കാറിനേയോ മറ്റ് ഭരണഘടനാ സ്ഥാനത്തിരിക്കുന്നവരേയോ പരാമർശിക്കുന്ന തരത്തിലുള്ളതോ, അനുകരണമോ, വേഷവിധാന സംവിധാനങ്ങളോ, സംസാരരീതിയോ, മതപരമോ, രാഷ്ട്രീയപരമോ ആയ യാതൊന്നും നാടകത്തിൽ ഉണ്ടാവൻ പാടില്ലെന്നും ഉത്തരവിലുണ്ട്.
വെള്ളിയാഴ്ചയായിരുന്നു നാടകം നടത്താനിരുന്നത്. നാട്ടക് കൊച്ചിയാണ് നാടകത്തിന്റെ അവതാരകർ. അതേസമയം, നാടകത്തിന്റെ പേരുമാറ്റമോ ഉള്ളടക്കം തിരുത്താനോ കഴിയില്ലെന്നും സർക്കാർ അനുമതിയോടെ അടുത്ത ദിവസങ്ങളിൽ നാടകം അവതരിപ്പിക്കുമെന്നും നാട്ടക് കൊച്ചി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.