ട്രെയിൻ വേഗം വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
text_fieldsതിരുവനന്തപുരം: കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രധാന റൂട്ടുകളിൽ ട്രെയിനുകളുടെ വേഗം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. ഷൊർണൂർ-മംഗളൂരു പാതയിൽ വേഗം മണിക്കൂറിൽ 110 കി.മീറ്ററിൽനിന്ന് 130 കി.മീ ആക്കി വർധിപ്പിക്കുന്നതിനുള്ള ജോലികൾ 2025 മാർച്ചോടെ പൂർത്തിയാക്കും. പോത്തന്നൂർ-ഷൊർണൂർ സെക്ഷനിൽ (92.75 കി.മീ) വേഗം വർധിപ്പിക്കുന്ന ജോലികൾ 2026 മാർച്ചോടെ പൂർത്തിയാക്കും.
തിരുവനന്തപുരം-കായംകുളം ഭാഗങ്ങളിൽ വേഗം മണിക്കൂറിൽ 100 കിലോമീറ്ററിൽനിന്ന് 110 കിലോമീറ്ററായും കായംകുളം-തുറവൂരിൽ 90 കിലോമീറ്ററിൽനിന്ന് 110 കിലോമീറ്ററായും തുറവൂർ-എറണാകുളം മണിക്കൂറിൽ 80 കിലോമീറ്ററിൽനിന്ന് 110 കിലോമീറ്ററായും എറണാകുളം- ഷൊർണൂർ റൂട്ടിൽ 80 കി.ലോമീറ്ററിൽനിന്ന് 90 കിലോമീറ്റർ വേഗതക്കും ആദ്യഘട്ടത്തിൽ ട്രാക്, സിഗ്നനൽ സംവിധാനങ്ങൾ മാറ്റും.
രണ്ടാംഘട്ടത്തിൽ മണിക്കൂറിൽ 110 കിലോമീറ്ററിൽനിന്ന് 130ലേക്ക് സിഗ്നൽ സംവിധാനങ്ങൾ പുനഃക്രമീകരിക്കുക. തിരുവനന്തപുരം-മംഗളൂരു റൂട്ടിൽ ആലപ്പുഴ, കോട്ടയം ഭാഗങ്ങൾ വഴി മണിക്കൂറിൽ 130-160 കിലോമീറ്ററായി ട്രെയിൻ വേഗം വർധിപ്പിക്കുന്നതിനുള്ള സാധ്യത പഠനം പുരോഗമിക്കുകയാണെന്നും ദക്ഷിണ റെയിൽവേ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.