Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jan 2024 10:26 PM IST Updated On
date_range 19 Jan 2024 10:26 PM ISTലൈനിൽ പ്രവൃത്തി: ട്രെയിനുകൾക്ക് നിയന്ത്രണം
text_fieldsbookmark_border
പാലക്കാട്: പാലക്കാട് ഡിവിഷൻ പരിധിയിലെ വിവിധയിടങ്ങളിൽ ലൈനിൽ പ്രവൃത്തി നടക്കുന്നതിനാൽ ചില ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ജനുവരി 23, 30 തീയതികളിൽ കോയമ്പത്തൂർ-കണ്ണൂർ (16608) എക്സ്പ്രസ് കോഴിക്കോട്ട് യാത്ര അവസാനിപ്പിക്കും.
ജനുവരി 21 ന് മംഗലാപുരം-തിരുവനന്തപുരം (16348) എക്സ്പ്രസ് ഒരു മണിക്കൂറും, ഓഖ-എറണാകുളം(16337) എക്സ്പ്രസ്, കണ്ണൂർ-യശ്വന്ത്പൂർ (16528) എക്സ്പ്രസ് ട്രെയിനുകൾ 50 മിനിറ്റും വൈകും.
ജനുവരി 22ന് ജബൽപൂർ-കോയമ്പത്തൂർ (02197) എക്സ്പ്രസ് 1.10 മണിക്കൂറും, കണ്ണൂർ-ഷൊർണൂർ (06024) മെമു 50 മിനിറ്റും, മംഗലാപുരം-ചെന്നൈ സൂപ്പർ ഫാസ്റ്റ് (12686) 20 മിനിറ്റും വൈകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story