പുത്തന്‍ ലേബര്‍ കോഡുകള്‍ പിന്‍വലിക്കാന്‍ തൊഴിലാളി കര്‍ഷക സംയുക്ത സമരം- തമ്പാന്‍ തോമസ്
text_fieldsതിരുവനന്തപുരം: പുത്തന്‍ ലേബര്‍ കോഡുകള്‍ പിന്‍വലിക്കാന്‍ തൊഴിലാളി കര്‍ഷക സംയുക്ത സമരം നടത്തുമെന്ന് എച്ച്.എം.എസ് ദേശീയ സെക്രട്ടറി തമ്പാന്‍ തോമസ്. കേരളത്തില്‍ സംയുക്ത ട്രേഡ് യൂനിയന്‍ സമര സമിതിയും കര്‍ഷക സംഘടനകളും ലേബര്‍ കോഡുകള്‍ പിന്‍വലിക്കാന്‍ നവംബര്‍ 26 ന് ജില്ലാ ആസ്ഥാനങ്ങളില്‍ സമരം നടത്തുമെന്നും തമ്പാന്‍ തോമസ് വർത്താസമ്മേളനത്തിൽ അറിയിച്ചു.
തൊഴില്‍ മേഖലയില്‍ ഗുരുതരമായ അനാഥവസ്ഥ തുടരുകയാണ്. തൊഴിലിടങ്ങളിലെ സമ്മർദം മൂലം ഈയിടെ മരണപ്പെട്ട അന്ന സെബാസ്റ്റിനെ പോലെയുള്ള ഇരകള്‍ സൃഷ്ടിക്കപ്പെടുന്നു. യാതൊരുവിധ പരിരക്ഷയു മില്ലാതെ ഐ.ടി മേഖല അനാഥമാണ്. വര്‍ക്ക് ഫ്രം ഹോമും, 15 ഉം 18 ഉം മണിക്കൂര്‍ തുടര്‍ച്ചയായ ജോലിയും നിത്യ അനുഭവങ്ങളാണ്. ഇത് ഒരു രണ്ടാം മേയ് ദിന വിപ്ലവം അനിവാര്യമാക്കുന്നു.
ലേബര്‍ കോഡുകള്‍ ചാപിള്ളയായി. തൊഴില്‍ മേഖലയില്‍ നിയമ പരിരക്ഷകള്‍ സ്തംഭിച്ചിട്ട് പത്തു വര്‍ഷമായി. മൂന്നു വര്‍ഷമാകുന്നു പാര്‍ലമെന്റ് ലേബര്‍ കോഡുകള്‍ അംഗീകരിച്ചിട്ട്. അവ പ്രതിലോമപരവും അസ്വീകാര്യവുമാണ്. തൊഴിലാളി സംരക്ഷണമോ നിയമ പരിരക്ഷയോ തൊഴിലാളികള്‍ക്ക് ഇല്ലാതെ വ്യാപാര മേഖലയെ സുഗമാമാക്കുക, പരിശോധനകള്‍ ഇല്ലാതാക്കുക.
ഗവമെന്റ് കേവലം സൗകര്യം ഒരുക്കുന്നവരാകുക എതാണ് പുതിയ ലേബര്‍ കോഡുകളുടെ ലക്ഷ്യം. 44 കേന്ദ്ര തൊഴില്‍ നിയമങ്ങളില്‍ 15 നിയമങ്ങള്‍ റദ്ദാക്കിയും 29 നിയമങ്ങള്‍ ഏകീകരിച്ചും ഉണ്ടാക്കിയതാണ് പുതിയ നാല് ലേബര്‍ കോഡുകള്‍. ഇവ അശാസ്ത്രീയവും ഭരണഘടനാവിരുദ്ധവും അപ്രായോഗികവുമാണ്. അവ അന്തര്‍ദേശീയ കണ്‍വെന്‍ഷനുകളുടെയും മനുഷ്യാവകാശങ്ങളുടെയും ലംഘനമാണ്.
ഈ സാഹചര്യത്തില്‍ ഒരു മൂന്നാം തൊഴില്‍ കമീഷനെ അടിയന്തിരമായി നിയമിക്കുകയും തൊഴില്‍ ഇടങ്ങളിലെ ഗൗരവമായ പ്രതിസന്ധികള്‍ പരിഗണിച്ച് പുത്തന്‍ നിയമ സംഹിത ആവിഷ്‌ക്കരിക്കുകയും വേണമെന്ന് തമ്പാന്‍ തോമസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.