ഈർച്ചമിൽ തൊഴിലാളികൾക്ക് 13 ദിവസത്തെ ശമ്പളം ബോണസായി നൽകും
text_fieldsകോഴിക്കോട്: സംസ്ഥാനത്തെ ഈർച്ചമിൽ തൊഴിലാളികൾക്ക് 2021-22 വർഷത്തിൽ 13 ദിവസത്തെ ശമ്പളം ബോണസായി നൽകും. തൊഴിലുടമ പ്രതിനിധികളും തൊഴിലാളി യൂനിയനുകളുമായി തിരുവനന്തപുരത്ത് നടന്ന ചർച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്.
ലേബർ കമീഷണറുടെ കാര്യാലയത്തിൽ ഡെപ്യൂട്ടി ലേബർ കമീഷണറുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ബോണസ് വിതരണം സെപ്റ്റംബർ ഏഴിന് മുമ്പ് പൂർത്തീകരിക്കാൻ തീരുമാനമായി. സംസ്ഥാനത്തെ സോമിൽ തൊഴിലാളികളുടെ പൊതുവായ പ്രശ്നങ്ങൾ സംബന്ധിച്ച് തൊഴിലാളികൾക്കുള്ള പരാതി ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഡയറക്ടർക്കും ലേബർ കമീഷണർക്കും നൽകുന്നതിനും തീരുമാനിച്ചു.
തൊഴിലുടമകളെ പ്രതിനിധാനം ചെയ്ത് വൈ. സലീം, എസ്. ജയപ്രകാശ് എന്നിവരും തൊഴിലാളികളെ പ്രതിനിധീകരിച്ച് എൻ. അരുൺകുമാർ, സുനിൽ മാരൂർ, സി. വിജേഷ്, എ.കെ. മോഹനൻ, വൈ.വി. സാദിഖലി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.