ഫേസ്ബുക്ക് ലൈവിലൂടെ തൊഴിലാളിയുടെ ആത്മഹത്യാശ്രമം
text_fieldsകഴക്കൂട്ടം: പ്രവർത്തനം അവസാനിപ്പിച്ച വേളിയിലെ ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ കമ്പനിയിലെ തൊഴിലാളി ആത്മഹത്യക്കുശ്രമിച്ചു. തിരുവനന്തപുരം മാധവപുരം സ്വദേശി അരുൺ (42) ആണ് തൂങ്ങിമരിക്കാൻ ശ്രമിച്ചത്.
15 വർഷമായി കമ്പനിയിലെ പ്ലാൻറ് ഓപറേറ്ററായിരുന്ന അരുണിനെ പിരിച്ചുവിട്ടതായി ചൂണ്ടിക്കാട്ടി ഒരുമാസം മുമ്പ് കമ്പനി നോട്ടീസ് നൽകിയിരുന്നു. ഇതിനെ തുടർന്നായിരുന്നു ആത്മഹത്യാശ്രമം.
േഫസ്ബുക്ക് ലൈവിൽ വന്ന് മാനേജ്മെൻറിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച ശേഷമായിരുന്നു ആത്മഹത്യാശ്രമം. അരുണിെൻറ േഫസ്ബുക്ക് ലൈവ് ശ്രദ്ധയിൽപെട്ട സുഹൃത്തുക്കൾ അറിയിച്ചതിനെ തുടർന്നാണ് വീട്ടുകാർ അറിയുന്നതും അരുണിനെ രക്ഷപ്പെടുത്തിയതും.
തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ ഇയാളെ പ്രാഥമിക പരിശോധനക്ക് ശേഷം വിട്ടയച്ചു. മാനേജ്മെൻറാണ് തന്നെ കൊന്നത്, മറ്റ് തൊഴിലാളികൾക്ക് വേണ്ടിയാണ് താൻ മരിക്കുന്നതെന്നും േഫസ് ബുക്ക് ലൈവിൽ അരുൺ പറഞ്ഞിരുന്നു.
കഴിഞ്ഞ രണ്ടിനായിരുന്നു മറ്റൊരു തൊഴിലാളിയായിരുന്ന പ്രഫുല്ല കുമാറിനെ കമ്പനിക്കകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രഫുല്ല കുമാറിെൻറ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഹേശ്വരി രംഗത്ത് വന്നിരുന്നു.
മാസങ്ങളായി കമ്പനി പൂട്ടിയിട്ടിരിക്കുകയാണ്. നിരവധി ചർച്ചകൾ നടത്തിയിട്ടും കമ്പനി തുറന്നിട്ടില്ല. തൊഴിലാളികൾ അന്നുമുതൽ ഇവിടെ സമരത്തിലാണ്.
പ്രഫുല്ല കുമാർ പട്ടിണി മൂലമാണ് ആത്മഹത്യ ചെയ്തതെന്ന് തൊഴിലാളികൾ പറയുന്നു. പ്രഫുല്ല കുമാറിനെ ആരോ അപകടപ്പെടുത്തിയതായിരിക്കാമെന്നും ഐ.എൻ.ടി.യു.സി ആരോപിക്കുന്നു. സംഭവം വൻ വിവാദമായിരിക്കെയാണ് അരുണിെൻറ ആത്മഹത്യാശ്രമം. വലിയതുറ െപാലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.