Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവർക്കിങ്​...

വർക്കിങ്​ അറേഞ്ച്​മെന്‍റ്​; ഉത്തരവാദിത്തം കീഴുദ്യോഗസ്ഥരു​ടെ തലയിലിട്ട്​ ട്രാൻസ്​പോർട്ട്​ കമീഷണറുടെ വിചിത്ര ഉത്തരവ്​

text_fields
bookmark_border
വർക്കിങ്​ അറേഞ്ച്​മെന്‍റ്​; ഉത്തരവാദിത്തം കീഴുദ്യോഗസ്ഥരു​ടെ തലയിലിട്ട്​ ട്രാൻസ്​പോർട്ട്​ കമീഷണറുടെ വിചിത്ര ഉത്തരവ്​
cancel

മ​ല​പ്പു​റം: ​ഗ​താ​ഗ​ത വ​കു​പ്പ് ജീ​വ​ന​ക്കാ​രു​ടെ വ​ർ​ക്കി​ങ്​ അ​റേ​ഞ്ച്​​മെ​ന്‍റു​ക​ൾ റ​ദ്ദാ​ക്കാ​ൻ കീ​ഴു​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി ട്രാ​ൻ​സ്പോ​ർ​ട്ട്​ ക​മീ​ഷ​ണ​ർ നാ​ഗ​രാ​ജു ച​ക്കി​ല​ത്തി​ന്‍റെ വി​ചി​ത്ര ഉ​ത്ത​ര​വ്. ന​വം​ബ​ർ അ​ഞ്ചി​നാ​ണ്​ വ​ർ​ക്കി​ങ്​ അ​റേ​ഞ്ച്​​മെ​ന്‍റു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി റ​ദ്ദാ​ക്കാ​ൻ ഡെ​പ്യൂ​ട്ടി ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ക​മീ​ഷ​ണ​ർ​മാ​ർ​ക്ക് നാ​ഗ​രാ​ജു നി​ർ​ദേ​ശം ന​ൽ​കി​യ​ത്. വ​ർ​ക്കി​ങ്​ അ​റേ​ഞ്ച്​​മെ​ന്‍റി​ൽ ജീ​വ​ന​ക്കാ​ർ മ​റ്റു ഓ​ഫി​സു​ക​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന​ത്​ ഒ​രു കാ​ര​ണ​വ​ശാ​ലും അ​നു​വ​ദി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്​ നി​ല​നി​ൽ​ക്കെ, ഗ​താ​ഗ​ത വ​കു​പ്പി​ൽ വ്യാ​പ​ക​മാ​യി വ​ർ​ക്കി​ങ്​ അ​റേ​ഞ്ച്​​മെ​ന്‍റു​ക​ൾ ന​ൽ​കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​താ​യി ക​മീ​ഷ​ണ​റു​ടെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

നി​ല​വി​ലു​ള്ള എ​ല്ലാ വ​ർ​ക്കി​ങ്​ അ​റേ​ഞ്ച്​​മെ​ന്‍റു​ക​ളും ഉ​ട​ന​ടി റ​ദ്ദാ​ക്ക​ണ​മെ​ന്നാ​ണ്​ ഡി.​ടി.​സി​മാ​ർ​ക്കു​ള്ള ക​ർ​ശ​ന നി​ർ​ദേ​ശം. ഒ​രാ​ഴ്​​ച​ക്ക​കം ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും വീ​ഴ്ച വ​രു​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ഗ​താ​ഗ​ത വ​കു​പ്പി​ലെ മു​ഴു​വ​ൻ വ​ർ​ക്കി​ങ്​ അ​റേ​ഞ്ച്​​മെ​ന്‍റു​ക​ളും ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ക​മീ​ഷ​ണ​ർ​ക്കു​ത​ന്നെ റ​ദ്ദാ​ക്കാ​മെ​ന്നി​രി​ക്കെ​യാ​ണ്​ ഉ​ത്ത​ര​വാ​ദി​ത്തം കീ​ഴു​ദ്യോ​ഗ​സ്ഥ​രു​ടെ ‘ത​ല​യി​ലി​ട്ട്​’​ര​ക്ഷ​പ്പെ​ടാ​നു​ള്ള ഗ​താ​ഗ​ത വ​കു​പ്പ്​ മേ​ധാ​വി​യു​ടെ ശ്ര​മ​മെ​ന്ന്​ ആ​ക്ഷേ​പ​മു​യ​ർ​ന്നു.

ത​ല​സ്ഥാ​ന​ത്താ​ണ്​ ഏ​റ്റ​വു​മ​ധി​കം ഗ​താ​ഗ​ത വ​കു​പ്പ്​ ജീ​വ​ന​ക്കാ​ർ വ​ർ​ക്കി​ങ്​ അ​റേ​ഞ്ച്​​മെ​ന്‍റി​ൽ ജോ​ലി​യി​ൽ തു​ട​രു​ന്ന​ത്. ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ക​മീ​ഷ​ണ​റു​ടെ ഓ​ഫി​സി​ല​ട​ക്കം ഇ​ങ്ങ​​നെ ജോ​ലി​യി​ൽ തു​ട​രു​ന്ന​വ​രു​ണ്ട്. ഉ​ന്ന​ത​ത​ല സ്വാ​ധീ​ന​ത്തി​ന്‍റെ പി​ൻ​ബ​ല​ത്തി​ലാ​ണ്​ പ​ല​രും സൗ​ക​ര്യ​മു​ള്ള സ്ഥ​ല​ത്ത്​ ജോ​ലി​ചെ​യ്യു​ന്ന​ത്. മ​ന്ത്രി​മാ​രു​ടെ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും താ​ൽ​പ​ര്യ​പ്ര​കാ​ര​വും ചി​ല​രെ പ​ല ഓ​ഫി​സു​ക​ളി​ലും വെ​ച്ചി​ട്ടു​ണ്ട്. ഇ​വ​രെ തി​രി​ച്ച​യ​ക്കു​ന്ന​ത്​ ഉ​ന്ന​ത​ത​ല​ങ്ങ​ളി​ൽ​നി​ന്നു​ള്ള വ​ലി​യ എ​തി​ർ​പ്പു​ക​ൾ​ക്ക്​​ കാ​ര​ണ​മാ​കും. ഇ​താ​ണ്​ വ​ർ​ക്കി​ങ്​ അ​റേ​ഞ്ച്​​മെ​ന്‍റ്​ റ​ദ്ദാ​ക്കു​ന്ന ഉ​ത്ത​ര​വാ​ദി​ത്തം കീ​ഴു​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ മേ​ൽ കെ​ട്ടി​വെ​ച്ചു​ള്ള ഉ​ത്ത​ര​വ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ക​മീ​ഷ​ണ​ർ ഇ​റ​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്നാ​ണ്​ സൂ​ച​ന.

ജോ​ലി ഐ.​ഡി.​ടി.​ആ​റി​ൽ, ശ​മ്പ​ളം ഗ​താ​ഗ​ത വ​കു​പ്പി​ൽ

മ​ല​പ്പു​റം: പാ​ല​ക്കാ​ട്​ എ​ൻ​ഫോ​ഴ്​​സ്​​മെ​ന്‍റ്​ വി​ങ്ങി​ലെ ഒ​രു എം.​വി.​​ഐ​യാ​ണ്​ എ​ട​പ്പാ​ളി​ലെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ ഡ്രൈ​വ​ർ ട്രെ​യ്​​നി​ങ്​ ആ​ൻ​ഡ്​ റി​സ​ർ​ച്ചി​ൽ (ഐ.​ഡി.​ടി.​ആ​ർ) ​ട്രെ​യ്​​നി​ങ്​ കോ​ഓ​ഡി​നേ​റ്റ​റാ​യി ജോ​ലി ചെ​യ്യു​ന്ന​ത്. ഇ​വി​ടെ അ​സി. കോ​ഓ​ഡി​നേ​റ്റ​റാ​യി വ​യ​നാ​ട്​ എ​ൻ​​ഫോ​ഴ്​​സ്​​മെ​ന്‍റി​ലെ ഒ​രു എ.​എം.​വി.​ഐ​യു​മു​ണ്ട്. ഐ.​ഡി.​ടി.​ആ​റി​ന്​ ഗ​താ​ഗ​ത വ​കു​പ്പു​മാ​യി ​നേ​രി​ട്ട് ബ​ന്ധ​മി​ല്ല. സൊ​സൈ​റ്റി​ക്ക്​ കീ​ഴി​ലു​ള്ള ഐ.​ഡി.​ടി.​ആ​റി​ൽ ഡെ​പ്യൂ​ട്ടേ​ഷ​നി​ൽ ജോ​ലി ചെ​യ്യാ​ൻ സ​ർ​ക്കാ​റി​ന്‍റെ പ്ര​ത്യേ​കാ​നു​മ​തി വേ​ണം എ​ന്നി​രി​ക്കെ മു​ൻ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ക​മീ​ഷ​ണ​റു​ടെ ഉ​ത്ത​ര​വി​ന്‍റെ ബ​ല​ത്തി​ലാ​ണ്​ ര​ണ്ട്​ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​വി​ടെ ജോ​ലി​യി​ൽ തു​ട​രു​ന്ന​ത്.

ജീ​വ​ന​ക്കാ​രെ ഐ.​ഡി.​ടി.​ആ​റി​ലേ​ക്ക്​ അ​റ്റാ​ച്ച്​ ചെ​യ്തി​രി​ക്കു​ന്നു​വെ​ന്നാ​ണ്​ മു​ൻ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ക​മീ​ഷ​ണ​റു​ടെ ഉ​ത്ത​ര​വി​ലു​ള്ള​ത്. ഈ ​ഉ​ത്ത​ര​വ്​​ സ​ർ​വി​സ്​ ച​ട്ട​ത്തി​ൽ നി​ല​നി​ൽ​ക്കി​ല്ലെ​ന്ന്​ നി​യ​മ​വി​ദ​ഗ്​​ധ​ർ പ​റ​യു​ന്നു. ഐ.​ഡി.​ടി.​ആ​റി​ൽ ജോ​ലി ചെ​യ്യു​​​മ്പോ​ൾ ത​ന്നെ ശ​മ്പ​ളം പ​റ്റു​ന്ന​ത്​ ഗ​താ​ഗ​ത വ​കു​പ്പി​ൽ​നി​ന്നാ​ണെ​ന്ന​തും വി​ചി​ത്രം. എ​ൻ​ഫോ​ഴ്​​സ്​​മെ​ന്‍റ്​ വി​ങ്ങി​ലെ എം.​വി.​ഐ​മാ​ർ വ​ർ​ക്കി​ങ്​ അ​റേ​ഞ്ച്​​മെ​ന്‍റി​ൽ മ​റ്റു പ​ല​യി​ട​ത്തും ജോ​ലി ചെ​യ്യു​ന്ന​തി​നാ​ൽ സ്ക്വാ​ഡു​ക​ളി​ൽ ആ​വ​ശ്യ​ത്തി​ന്​ സ്​​റ്റാ​ഫ്​ ഇ​ല്ലാ​ത്ത സ്ഥി​തി​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:transport commissionerworking arrangementTransportation department
News Summary - Working arrangement
Next Story