മാർജിൻ കുറച്ചു; ബാറുകളിൽ വീണ്ടും മദ്യവിൽപന
text_fieldsതിരുവനന്തപുരം: വെയർഹൗസിൽനിന്ന് മദ്യം വാങ്ങുമ്പോൾ െബവ്കോ ഈടാക്കിയിരുന്ന ലാഭവിഹിതം കുറക്കാൻ തീരുമാനമായതോടെ ബാറുകളിൽ മദ്യവിൽപന വീണ്ടും ആരംഭിച്ചു. തിങ്കളാഴ്ചയോടെ മുഴുവൻ ബാറുകളും തുറന്ന് പാർസൽ മദ്യവിൽപന ആരംഭിക്കുമെന്ന് ബാറുടമകൾ വ്യക്തമാക്കി. 25 ശതമാനം ലാഭവിഹിതമെന്ന വ്യവസ്ഥ 13 ശതമാനമായാണ് കുറച്ചത്.
രണ്ടാം ലോക്ഡൗണിന് മദ്യവിൽപന പുനരാരംഭിച്ചതോടെയാണ് െബവ്കോ െവയർഹൗസുകൾ വഴി വിൽക്കുന്ന മദ്യത്തിെൻറ ലാഭവിഹിതം (മാർജിൻ) ഉയർത്തിയത്. എട്ട് ശതമാനം വീതം ഇൗടാക്കിയിരുന്നത് ബാറുകളിൽനിന്ന് 25 ശതമാനവും കൺസ്യൂമർഫെഡിൽനിന്ന് 20 ശതമാനവുമായാണ് കൂട്ടിയത്. െബവ്കോക്കുള്ളത് എട്ട് ശതമാനമാക്കി നിലനിർത്തുകയും ചെയ്തു. തുടർന്നാണ് കഴിഞ്ഞ 18 മുതൽ ബാറുകൾ അടച്ചിട്ട് പ്രതിഷേധം ആരംഭിച്ചത്. പല ബാറുകളും വെള്ളിയാഴ്ച തന്നെ പാർസൽ വിൽപന ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.