Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതദ്ദേശസ്ഥാപനങ്ങളിൽ...

തദ്ദേശസ്ഥാപനങ്ങളിൽ ജോലിഭാരം; വീർപ്പുമുട്ടി ജീവനക്കാർ

text_fields
bookmark_border
തദ്ദേശസ്ഥാപനങ്ങളിൽ ജോലിഭാരം; വീർപ്പുമുട്ടി ജീവനക്കാർ
cancel

കൊ​ച്ചി: അ​ധി​ക​ച്ചു​മ​ത​ല​ക​ളും ആ​വ​ശ്യ​ത്തി​ന്​ ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​തും മൂ​ലം ജോ​ലി​ഭാ​ര​ത്താ​ൽ വീ​ർ​പ്പു​മു​ട്ടി ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ. ജോ​ലി​ഭാ​ര​ത്തി​ലും തൊ​ഴി​ൽ പ്ര​ശ്ന​ങ്ങ​ളി​ലും മു​ന്നി​ൽ നി​ൽ​ക്കു​ന്ന വ​കു​പ്പാ​യി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണം മാ​റി​യെ​ന്നാ​ണ്​ ക​ണ​ക്കു​ക​ൾ നി​ര​ത്തി ജീ​വ​ന​ക്കാ​ർ പ​റ​യു​ന്ന​ത്. 42 വ​ർ​ഷം മു​മ്പു​ള്ള സ്റ്റാ​ഫ്​ പാ​റ്റേ​ണി​ന്​ പു​റ​മെ എ​ടു​ത്താ​ൽ പൊ​ങ്ങാ​ത്ത ജോ​ലി​ക​ളും കൂ​ടി​യാ​യ​തോ​ടെ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം നാ​ളു​ക​ളാ​യി താ​ളം​തെ​റ്റി​യ അ​വ​സ്ഥ​യി​ലാ​ണ്.

ജോ​ലി​ഭാ​ര​വും ഇ​തു​മൂ​ല​മു​ള്ള മാ​ന​സി​ക സ​മ്മ​ർ​ദ​വും ജീ​വ​ന​ക്കാ​രു​ടെ ആ​ത്​​മ​ഹ​ത്യ​ക്കും അ​കാ​ല​മ​ര​ണ​ത്തി​നും വ​രെ കാ​ര​ണ​മാ​കു​ന്നു​വെ​ന്നും ഇ​തേ​ക്കു​റി​ച്ച്​ പ​ഠി​ക്കാ​ൻ സ​മി​തി​യെ നി​യോ​ഗി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ ​ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന അ​ടു​ത്തി​ടെ സ​ർ​ക്കാ​റി​ന്​ നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. ഇ​ത​ര വ​കു​പ്പു​ക​ളി​ൽ​നി​ന്ന്​ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ കൈ​മാ​റു​ന്ന ചു​മ​ത​ല​ക​ൾ​ക്ക്​ അ​നു​സ​രി​ച്ച്​ ജീ​വ​ന​ക്കാ​രെ അ​ധി​ക​മാ​യി ന​ൽ​കാ​ത്ത​താ​ണ്​ ജോ​ലി​ഭാ​രം വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്.

സാ​മൂ​ഹി​ക സു​ര​ക്ഷാ പ​ദ്ധ​തി​ക​ൾ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളെ ഏ​ൽ​പി​ച്ച​പ്പോ​ൾ മ​റ്റ്​ വ​കു​പ്പു​ക​ളി​ൽ​നി​ന്ന്​ ജീ​വ​ന​ക്കാ​രെ പു​ന​ർ​വി​ന്യ​സി​ച്ചെ​ങ്കി​ലും ഇ​വ​ർ പി​ന്നീ​ട്​ മാ​തൃ​വ​കു​പ്പി​ലേ​ക്ക്​ മ​ട​ങ്ങി. വി​വി​ധ മി​ഷ​നു​ക​ൾ വ​ഴി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ നി​ർ​വ​ഹ​ണ​ത്തി​ന്​ നോ​ഡ​ൽ ഏ​ജ​ൻ​സി​യാ​യി ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളെ നി​ശ്ച​യി​ച്ച​തോ​ടെ ജീ​വ​ന​ക്കാ​രു​ടെ ജോ​ലി​ഭാ​രം ഇ​ര​ട്ടി​യാ​യി.

പ്ര​തി​വ​ർ​ഷം നൂ​റോ​ളം ജീ​വ​ന​ക്കാ​ർ സ​ർ​വി​സി​ലി​രി​ക്കെ​യും കോ​വി​ഡി​നു​ശേ​ഷം മു​ന്നൂ​റി​ല​ധി​കം ജീ​വ​ന​ക്കാ​ർ അ​കാ​ല​ത്തി​ലും മ​ര​ണ​പ്പെ​ട്ട​താ​യും ഇ​തി​ന്​ പ്ര​ധാ​ന കാ​ര​ണം ജോ​ലി​സ്ഥ​ല​ത്തെ ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദ​മാ​ണെ​ന്നും കേ​ര​ള പ​ഞ്ചാ​യ​ത്ത്​ എം​പ്ലോ​യീ​സ്​ ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​എ​ൻ. പ്ര​മോ​ദ്​ പ​റ​യു​ന്നു.

അ​സി. എ​ൻ​ജി​നീ​യ​ർ ത​സ്തി​ക വേ​ണ്ടെ​ന്ന്​ വെ​ച്ച്​ മാ​തൃ​വ​കു​പ്പി​ൽ ഓ​വ​ർ​സി​യ​റാ​യി തു​ട​രാ​ൻ താ​ൽ​പ​ര്യ​പ്പെ​ടു​ന്ന​വ​രും വ​കു​പ്പ്​ വി​ട്ടു​പോ​യ​വ​രും ഏ​റെ​യാ​ണ്. 1982ലെ ​സ്റ്റാ​ഫ്​ പാ​റ്റേ​ണാ​ണ്​ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ ഇ​പ്പോ​ഴും.

ഇ​തി​ന്​ പു​റ​മെ​യാ​ണ്​ അ​തി​ദാ​രി​ദ്ര്യ നി​ർ​മാ​ർ​ജ​നം, ഡി​ജി കേ​ര​ള പ​ദ്ധ​തി, മാ​ലി​ന്യ സം​സ്ക​ര​ണം, ത​ദ്ദേ​ശ അ​ദാ​ല​ത്, വോ​ട്ട​ർ​പ​ട്ടി​ക പു​തു​ക്ക​ൽ, വാ​ർ​ഡ് വി​ഭ​ജ​നം, കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി സെ​സ്​ പി​രി​വ്​ തു​ട​ങ്ങി​യ പു​തി​യ ജോ​ലി​ക​ൾ കൂ​ടി പ​ഞ്ചാ​യ​ത്ത്‌ ജീ​വ​ന​ക്കാ​രു​ടെ ത​ല​യി​ലാ​യ​ത്.

ജി​ല്ല​തോ​റും നൂ​റു​ക​ണ​ക്കി​ന്​ അ​സി. സെ​ക്ര​ട്ട​റി​മാ​രു​ടെ​യും എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ​യും ക്ല​റി​ക്ക​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ഒ​ഴി​വു​ണ്ടെ​ങ്കി​ലും നി​ക​ത്താ​ൻ ത​യാ​റാ​യി​ട്ടി​ല്ലെ​ന്നും ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:local bodieswork load
News Summary - Workload in local bodies
Next Story