Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right50ലേറെ ജീവനക്കാരുള്ള...

50ലേറെ ജീവനക്കാരുള്ള തൊഴിലിടങ്ങളില്‍ ശിശുപരിപാലന കേന്ദ്രങ്ങളില്ലെങ്കിൽ നടപടി -മന്ത്രി

text_fields
bookmark_border
veena george
cancel

തിരുവനന്തപുരം: പൊതു-സ്വകാര്യ സ്ഥാപനങ്ങളില്‍ മുലയൂട്ടല്‍, ശിശുപരിപാലന കേന്ദ്രങ്ങൾ ഉറപ്പാക്കാന്‍ നടപടിയെടുക്കുമെന്ന്​ മന്ത്രി വീണാ ​ജോർജ്​. 50ൽ അധികം ജീവനക്കാരുള്ള സ്ഥാപനങ്ങൾ 2017ലെ മെറ്റേണിറ്റി ബെനിഫിറ്റ് (ഭേദഗതി) ആക്ടിന്റെ പരിധിയില്‍ വരുന്ന തൊഴിലിടങ്ങളാണ്​. മുലയൂട്ടല്‍ കേന്ദ്രം അടക്കം ശിശുപരിപാലന കേന്ദ്രങ്ങള്‍ ആരംഭിക്കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്തമാണ്​ -മന്ത്രി പറഞ്ഞു.

സ്ഥാപനങ്ങളിൽ ഈ സംവിധാനങ്ങൾ നിലവിലുണ്ടോയെന്ന് കണ്ടെത്താൻ വനിത- ശിശുവികസന വകുപ്പ് സര്‍വേ നടത്തും. വനിത-ശിശുവികസന വകുപ്പ് സംഘടിപ്പിച്ച ലോക മുലയൂട്ടല്‍ വാരാചരണവും ഗവ. സെക്രട്ടേറിയറ്റിലെ നവീകരിച്ച മോഡല്‍ ക്രഷും പൂജപ്പുര വനിത-ശിശു വികസന ഡയറക്ടറേറ്റ് കോംപ്ലക്‌സില്‍ സജ്ജീകരിച്ച ക്രഷും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

വനിത-ശിശുവികസന വകുപ്പ് ഡയറക്ടര്‍ ജി. പ്രിയങ്ക അധ്യക്ഷതവഹിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Veena Georgechild care center
News Summary - If workplaces with more than 50 employees do not have child care centers action will be taken
Next Story