Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോകവയോജന ദിനം ആചരിച്ചു

ലോകവയോജന ദിനം ആചരിച്ചു

text_fields
bookmark_border
ലോകവയോജന ദിനം ആചരിച്ചു
cancel

തിരുവനന്തപുരം : ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്ത ലോകവയോജന ദിനം സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ സംസ്ഥാനത്തൊട്ടാകെ ആചരിച്ചു. തിരുവനന്തപുരത്ത് പാളയം മുതൽ സ്റ്റാറ്റ്യൂ വരെ വിളംബര ജാഥ നടത്തി. സെക്രട്ടറിയറ്റ് പടിക്കൽ നടന്ന വയോജന സംഗമം മുൻ എം.എൽ.എ ജമീലാ പ്രകാശം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എസ്.ഹനീഫാ റാവുത്തർ, വർക്കിംഗ് പ്രസിഡന്റ് കെ.എൻ.കെ. നമ്പൂതിരി, പി.ചന്ദ്രസേനൻ, പി.വിജയമ്മ, കെ.എൽ.സുധാകരൻ, ജി.സുരേന്ദ്രൻപിള്ള എന്നിവർ സംസാരിച്ചു.

എൻ.സോമശേഖരൻ നായർ, നാരായണ ശർമ്മ, വഞ്ചിയൂർ ഗോപാലകൃഷ്ണൻ, ജീ .കൃഷ്ണൻ കുട്ടി, തങ്കരാജ്, ദേവദത്തൻ, രമണി എന്നിവർ നേതൃത്വം നൽകി. എറണാകുളത്ത് കാക്കനാട് ജോയിന്റ് കൗൺസിൽ ഹാളിൽ നടന്ന വയോജന സംഗമം മുൻസിപ്പൽ കൗൺസിലർ എം.ജെ. ഡിക്സൺ ഉദ്ഘാടനം ചെയ്തു . ബീന കോമളൻ പ്രഭാഷണം നടത്തി. 80 വയസു കഴിഞ്ഞ മുതിർന്ന പൗരൻമാരെ ആദരിച്ചു.

സാന്ത്വന സഹായ വിതരണവും നടന്നു. കാസർകോട് പി.കെ.വി. സ്മാരകത്തിൽ വയോജന കൂട്ടായ്മ നടത്തി. ഇടുക്കി അടിമാലി സോപാനം ആഡിറ്റോറിയത്തിൽ പൊതുയോഗവും ബോധവൽക്കരണ ക്ലാസും നടന്നു.കൊല്ലം കളകറേറ്റിന് സമീപം വാക്കത്തോൺ നടന്നു.

തുടർന്ന് ജോയിൻറ് കൗൺസിൽ ഹാളിൽ നടന്ന വയോജന സംഗമം കോർപറേഷൻ ഡപ്യൂട്ടി മേയർ കൊല്ലം മധു ഉദ്ഘാടനം ചെയ്തു. വയനാട് ചുണ്ടേൽ ആർ.സി.എൽ.പി.സ്കൂളിൽ നടന്ന വയോജന സംഗമം വൈത്തിരിപഞ്ചായത്ത് വൈസ്പ്രസിഡൻറ് ഉഷാ ജ്യോതിദാസ് ഉദ്ഘാടനം ചെയ്തു.

എംബാലചന്ദ്രൻ , വി.വി. ആന്റണി എന്നിവർ സംസാരിച്ചു. കല്പറ്റ പുളിയാർ മലയിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിച്ചു.കണ്ണൂർ തലശ്ശേരിയിൽ സാമൂഹ്യ രംഗത്ത് അഭിമാനാർഹമായ പ്രവർത്തനം നടത്തിയ സി.ഒ.ടി. ഉമ്മറിനെ ആദരിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി പി.ലക്ഷ്മണൻ നേതൃത്വം നൽകി.

വയോജനങ്ങളുടെ പ്രശ്നങ്ങൾ ലോകരാഷ്ട്രങ്ങളുടെയും സമൂഹത്തിന്റെയും സജീവമായ ശ്രദ്ധയിലേക്ക് കൊണ്ടുവരുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം. മുതിർന്ന വനിതകളുടെ കരുതലും കഴിവും സംഭാവനയും തിരിച്ചറിയപ്പെടണം എന്ന സന്ദേശമാണ് ഈ വർഷത്തെ ദിനാചരണത്തിന്റെ ആശയമായി യു.എൻ. പ്രഖ്യാപിച്ചിട്ടുള്ളത്. വിളംബര ജാഥ, വയോജന സംഗമം, വാക്കത്തോൺ, വയോജനങ്ങളെ ആദരിക്കൽ , സെമിനാർ, മെഡിക്കൽ ക്യാമ്പ് തുടങ്ങിയ പരിപാടികളാണ് ദിനാചരണത്തിന്റെ ഭാഗമായി സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ സംഘടിപ്പിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Aging Day
News Summary - World Aging Day was observed
Next Story