ലോകബാങ്ക്, എ.ഡി.ബി സംഘം നാളെ കോഴിക്കോട്ട്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയം സൃഷ്ടിച്ച ആഘാതം പഠിക്കാൻ ലോകബാങ്ക്, എ.ഡി.ബി സംഘം ബുധനാഴ്ച കേരളത്തിലെത്തും. ആദ്യ സന്ദർശനം കോഴിക്കോട് ജില്ലയിലാണ്. തുടർന്ന് വയനാട്ടിലേക്ക് പോകും. വിവിധ സംഘങ്ങളായി തിരിഞ്ഞ് സംഘം പ്രളയമേഖലകൾ സന്ദർശിക്കും. ജില്ലകളിൽ കലക്ടർമാർ അടക്കമുള്ളവരുമായി ചർച്ച നടത്തും. ഇൗ മാസം 22 വരെ സംഘം സംസ്ഥാനത്തുണ്ടാകും.
പ്രളയബാധിത കേരളത്തിെൻറ അതിജീവന പ്രവർത്തനങ്ങൾക്ക് വായ്പ നൽകാമെന്ന് ലോകബാങ്കും എ.ഡി.ബിയും വായ്പ വാഗ്ദാനം ചെയ്തിരുന്നു. രണ്ടാഴ്ച മുമ്പ് സംഘം സംസ്ഥാനത്തെത്തുകയും ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാർ, ധനമന്ത്രി, മുഖ്യമന്ത്രി അടക്കമുള്ളവരുമായി ചർച്ച നടത്തുകയും ചെയ്തു. 5000 കോടി രൂപയുടെ വായ്പയാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. ഇതിനുള്ള പദ്ധതി തയാറാക്കി സമർപ്പിക്കും. ഇതിൽ പിന്നീട് വിശദമായ ചർച്ച നടക്കും. രണ്ട്-മൂന്ന് ശതമാനം പലിശക്ക് വായ്പ കിട്ടുമെന്നാണ് കേരളത്തിെൻറ പ്രതീക്ഷ.
പൊതുവിപണിയിൽനിന്ന് കടമെടുത്താൽ 10 ശതമാനം പലിശ വരെ നൽകേണ്ടി വരും. നടപടിക്രമങ്ങൾ ലഘൂകരിച്ച് ആറു മാസത്തിനകം വായ്പ നൽകാമെന്നാണ് ലോകബാങ്ക് ഉറപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.