അന്ന് ഇരകൾ, ഇന്ന് ഉപഭോക്താക്കൾ
text_fieldsകോഴിക്കോട്: കാലത്തിനൊത്ത് ലഹരി ഉപയോഗത്തിൽ ട്രെൻറ് മാറ്റി പുതുതലമുറ. നേരേത്ത പ ുകവലിയിലും മദ്യത്തിലുമാണ് തുടങ്ങിയതെങ്കിൽ ഇന്ന് മാരക മയക്കുമരുന്നിെൻറ ലഹരിയ ിലേക്ക് നേരിട്ട് കടക്കുകയാണ്. പണ്ട് മുതിർന്നവർ ഉപേക്ഷിച്ച സിഗരറ്റുതുണ്ടുകൾ വലി ച്ചുതുടങ്ങിയാണ് കുട്ടികൾ ലഹരിയുെട ലോകത്ത് എത്തുന്നതെന്ന് ഈ രംഗത്ത് പ്രതിരേ ാധപ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർ പറയുന്നു. സ്കൂൾ പരിസരത്ത് കഞ്ചാവും കൊക്കെയ് നുമൊക്കെ കുട്ടികൾക്ക് ലഭിക്കുന്നു.
സ്ത്രീകളാകെട്ട ലഹരി ഉപയോഗത്തിെൻറ ഇര എന്ന നിലയിൽനിന്ന് ലഹരി ഉപഭോക്താക്കളായി മാറിയിരിക്കുകയാണ്. ജോലിയിലെ സമ്മർദം കുറക്കുന്നതിനായാണ് പലരും ലഹരിയെ കൂട്ടുപിടിക്കുന്നത്.
മദ്യം ട്രെൻഡിൽനിന്ന് പിറകോട്ടുപോയിരിക്കുന്നു. 40 വയസ്സ് കഴിഞ്ഞവരാണ് മദ്യപാനികളിൽ കൂടുതൽ. യുവാക്കൾ കഞ്ചാവ്, കൊക്കെയ്ൻ, ബ്രൗൺഷുഗർ, എം.ഡി.എം.എ, മാജിക് മഷ്റൂം, ഹഷീഷ് തുടങ്ങിയ മറ്റു പല വസ്തുക്കളിലേക്കും തിരിഞ്ഞിരിക്കുകയാണ്.
ജനസംഖ്യാനുപാതികമായി കേരളത്തിൽ ഒരാൾ ഒരു വർഷം 7.9 ലിറ്റർ മദ്യം കുടിക്കുന്നുവെന്നാണ് കണക്ക്. മുമ്പ് പഞ്ചാബായിരുന്നു കണക്കുകളിൽ മുമ്പൻ. ഇന്നത് കേരളത്തിനാണ്. അനൗദ്യോഗിക കണക്കുകൾ പ്രകാരം കേരളത്തിലെ മൂന്നു കോടി 30 ലക്ഷം ജനങ്ങളിൽ ഒരു കോടി പേർ മദ്യത്തിന് അടിമകളാണ്. 12 വയസ്സാണ് ആദ്യ ഉപയോഗത്തിെൻറ ശരാശരി പ്രായം. സ്ത്രീകളിലും മദ്യ ഉപഭോഗം വർധിച്ചുവരുന്നു. മൂന്നു ശതമാനം പേർ മദ്യത്തിന് അടിമകളാണ്. വർഷാവർഷം ഇൗ കണക്ക് കൂടിവരുകയാണ്.
മദ്യപാനം കൂടാതെ പുകവലിയും സ്ത്രീകളിൽ വർധിച്ചുവരുകയാണ്. പുരുഷന്മാരിൽ പുകവലി കുറയുേമ്പാൾ സ്ത്രീകളിൽ കൂടുന്നുവെന്നാണ് കണക്കുകൾ പറയുന്നത്. സാമ്പത്തികമായി നല്ല നിലയിലുള്ള, നല്ല വിദ്യാഭ്യാസമുള്ള സ്ത്രീകളിലാണ് ലഹരി ഉപയോഗം കൂടുന്നതായി കാണുന്നത്. വർഷാവർഷം 0.1 മുതൽ 0.3 ശതമാനം വരെയാണ് വളർച്ച കാണിക്കുന്നത്. സ്ത്രീകൾ ലഹരിയായി കണ്ടെത്തുന്നവയിൽ ഹെറോയിനും ഉറക്കഗുളികകളും മുൻപന്തിയിലുണ്ട്. മെട്രോ സിറ്റികളിെലല്ലാം പരസ്യ മദ്യപാനവും പുകവലിയും കണ്ടുതുടങ്ങി. എന്നാൽ, മറ്റിടങ്ങളിൽ ക്ലബുകളിലും ഹോസ്റ്റലുകളിലുമായി ഇത് ഒതുങ്ങിയിരിക്കുകയാണ്.
മാത്രമല്ല, മയക്കുമരുന്നുകൾ ഉൾപ്പെടെ ഒാൺലൈനായി എത്തിച്ചുനൽകുന്ന സംഘങ്ങളും സംസ്ഥാനത്ത് സജീവമാണ്. അയൽപ്രദേശങ്ങളായ മംഗളൂരു, കോയമ്പത്തൂർ എന്നിവിടങ്ങളിലും ലഹരിവസ്തുക്കളുടെ ലഭ്യത കൂടുതലാണ്. ഇവിടങ്ങളിലെ പ്രഫഷനൽ കോളജുകളിൽ പഠിക്കാൻ പോകുന്ന കുട്ടികൾ ലഹരികളിൽ വീണാണ് അധികവും തിരികെയെത്തുന്നതെന്ന് തണൽ ആത്മഹത്യ പ്രതിരോധകേന്ദ്രം ചെയർമാനും െഎ.എം.എ സ്റ്റേറ്റ് കമ്മിറ്റി ഫോർ മെൻറൽ ഹെൽത്ത് വൈസ് ചെയർമാനുമായ ഡോ. പി.എൻ. സുരേഷ് കുമാർ പറഞ്ഞു.
ഇൗ വർഷത്തെ ലഹരിവിരുദ്ധ ദിനത്തിെൻറ മുദ്രാവാക്യം ഹെൽത്ത് ഫോർ ജസ്റ്റിസ്, ജസ്റ്റിസ് ഫോർ ഹെൽത്ത് എന്നാണ്. ലഹരിക്കടിമപ്പെട്ടവരെ ശിക്ഷിക്കുകയല്ല വേണ്ടത്, ചികിത്സിക്കുകയാണ് എന്നതാണ് ഇൗ മുദ്രാവാക്യത്തിെൻറ കാതൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.