പരിസ്ഥിതി നശീകരണം കാമറകളിൽ ഒപ്പിയെടുത്ത് റസാഖ് താഴത്തങ്ങാടി
text_fieldsകൊച്ചി: ജീവിക്കുന്ന ഭൂമി തന്നെ നശിപ്പിക്കുന്നത് കാമറകളിൽ ഒപ്പിയെടുത്ത് പ്രദർശിപ്പിക്കുകയാണ് ‘മാധ്യമം’ ഫോേട്ടാ എഡിറ്റർ റസാഖ് താഴത്തങ്ങാടി. ‘നാം കൊല്ലുന്ന ഭൂമി’ എന്ന ഫോേട്ടാ പ്രദർശനം തിങ്കളാഴ്ച രാവിലെ 10ന് എറണാകുളം പ്രസ്ക്ലബ് ആർട്ട് ഗാലറിയിൽ ആരംഭിക്കും. ജലദൗർലഭ്യത്തിെൻറയും മാലിന്യം തള്ളുന്നതിെൻറയും കായൽ കൈയേറ്റത്തിെൻറയും നേർക്കാഴ്ചകളും ഒാർമെപ്പടുത്തലുകളുമാണ് മൂന്നു ദിവസത്തെ പ്രദർശനത്തിെൻറ പ്രമേയം.
എല്ലാ ജില്ലകളിലും പ്രദർശനം നടത്തുമെന്നും വിദ്യാർഥികളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ പ്രകൃതിയെ ചൂഷണം ചെയ്യുന്നതിെൻറ നേർക്കാഴ്ചകളാണ് റസാഖിെൻറ കാമറ പകർത്തിയത്. പുഴ, കര, കായൽ, തണ്ണീർത്തടങ്ങൾ എന്നിവ മണ്ണിട്ട് നികത്തി കെട്ടിടങ്ങൾ പൊക്കുേമ്പാൾ മൺമറയുന്നത് പ്രകൃതിയുടെ വരദാനങ്ങളാണെന്ന് ഇൗ ചിത്രങ്ങൾ ഒാർമിപ്പിക്കുന്നു. കൂടുകൂട്ടാൻ ചില്ല തേടുന്ന പക്ഷികളും വിഷ ജലത്തിെൻറ ഇരകളാകുന്ന മത്സ്യങ്ങളും മനുഷ്യെൻറ പ്രകൃതി ചൂഷണത്തിെൻറ ഇരകളാണെന്ന് ചിത്രങ്ങൾ പറയുന്നു.
വനനശീകരണം, കായൽ ൈകയേറ്റം, തണ്ണീർത്തടം നികത്തൽ, പൊതുഇടങ്ങളിൽ പ്ലാസ്റ്റിക് തള്ളൽ തുടങ്ങിയ പ്രകൃതി നശീകരണത്തിേലക്കുള്ള മനുഷ്യെൻറ കടന്നുകയറ്റം തുടങ്ങിയവ കാമറ ഒപ്പിയെടുത്തവയിൽ ചിലതുമാത്രമാണ്. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് മൂന്നുവർഷത്തിനിടെ പകർത്തിയ 35ഒാളം ജീവൻ തുടിക്കുന്ന ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. നമുക്ക് പൂർവികർ ദാനം തന്നതല്ല ഈ ഭൂമി, മറിച്ച് നമ്മുടെ ഇളം തലമുറയിൽനിന്ന് കടം വാങ്ങിയതാണ് എന്ന ബോധത്തോടെ വേണം ഇവിടെ ജീവിക്കാനെന്ന് റസാഖ് താഴത്തങ്ങാടി പറയുന്നു.
റസാഖിെൻറ നാലാമത്തെ ചിത്രപ്രദർശനമാണ് തിങ്കളാഴ്ച ആരംഭിക്കുന്നത്. മൺമറഞ്ഞു പോകുന്ന കാർഷിക സംസ്കൃതിയെ അടിസ്ഥാനമാക്കിയായിരുന്നു ആദ്യ പ്രദർശനം. അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് എത്തിയ സ്ത്രീകളുടെ ജീവിതത്തെക്കുറിച്ചും നീർമാതളപൂക്കൾ മുതൽ ഗുൽമോഹർ വരെ എന്ന കമല സുരയ്യയെ കുറിച്ചുള്ള പ്രദർശനവും പിന്നീട് നടത്തി. സംസ്കാരത്തിെൻറ ഗർഭപാത്രത്തിൽ പരദേശിയുടെ വിഷവിത്ത് വിതച്ച് ഭോഗാസക്തിയിൽ മതിമറന്ന് പ്രകൃതിനാശം വിതയ്ക്കുന്നവർക്ക് മുന്നറിയിപ്പ് കൂടിയാണ് റസാഖിെൻറ പുതിയ പ്രദർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.