‘പൂവാലികൾ’ ഇനി എവിടെ മുട്ടയിടും?
text_fieldsപയ്യന്നൂർ: അഴകൻ പറഞ്ഞു; ‘‘പൂവാലീ, കരയാനുള്ള നേരമല്ലിത്, നമുക്ക് ഉടനെ പുറപ്പെടണം. മ ണ്ണിൽ എവിടെയെങ്കിലും ഉണ്ടാകും ജീവനെ കുളിരണിയിക്കാൻ നിറയെ വെള്ളമുള്ള ഒരിടം’’. ഇരു മത്സ്യങ്ങളും ചെകിളപ്പൂക്കൾ വിടർത്തി ആവുന്നത്ര പ്രാണവായു ഉള്ളിലേക്ക് വലിച്ചു. കിളി കളോട് യാത്രപറഞ്ഞ് വെള്ളം വറ്റിത്തുടങ്ങിയ പാറയിടുക്കുകൾക്കുള്ളിലൂടെ അവർ യാത്ര ആ രംഭിച്ചു.
അംബികാസുതൻ മാങ്ങാടിെൻറ രണ്ടു മത്സ്യങ്ങൾ എന്ന കഥയവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്. ശുദ്ധജലത്തിൽ മുട്ടയിട്ട് പ്രജനനം നടത്തുന്ന നാടൻമത്സ്യമായ നെടുംചൂരി ഇനത്തിൽപെട്ട രണ്ടു മത്സ്യങ്ങളാണ് അഴകനും പൂവാലിയും.
കവ്വായിക്കായലിെൻറ നിശ്ചലമായ ആഴത്തിലെ ചൂണ്ടക്ക് പിടികൊടുക്കാതെ മുട്ടയിട്ട് പ്രജനനം നടത്താൻ 15 കിലോമീറ്ററോളം നാട്ടുനീർച്ചാലുകളിലൂടെ സഞ്ചരിച്ച് കയ്യൂർ ചീമേനി പഞ്ചായത്തിലെ ശൂലാപ്പ് കാവിലെത്തുന്നതാണ് കഥ. എന്നാൽ, കാവിൽ എത്തുമ്പോഴേക്കും കാവിലെ വെള്ളം മനുഷ്യ ഇടപെടൽമൂലം ഇല്ലാതായി. കഥ സാങ്കൽപികമാണെങ്കിലും ശൂലാപ്പുകാവിലെ നീരുറവ വറ്റിവരണ്ടു.
ചുറ്റുമുള്ള ചെങ്കൽ ക്വാറികളും റബർ കൃഷിയും അക്കേഷ്യ മരത്തിെൻറ അധിനിവേശവുമാണ് ഒരിക്കലും വറ്റാത്ത, ജലജീവികളുടെ ജീവസന്ധാരണത്തിന് തണൽവിരിച്ച നീരുറവയെ ഇല്ലാതാക്കിയത്. കായലിലെ ഉപ്പുവെള്ളത്തിൽ ജീവിക്കുമെങ്കിലും മിക്ക നാടൻ മത്സ്യയിനങ്ങൾക്കും പ്രജനനം നടത്താൻ ശുദ്ധജലസ്രോതസ്സ് വേണം. ഇത് ഇല്ലാതായിക്കൊണ്ടിരിക്കുന്നു. അതിനാൽ പലതും വംശനാശത്തിെൻറ വക്കിലാണ്. അതിൽ പ്രധാന ഇനമാണ് നെടുംചൂരി. മുട്ടയിടാനായ മത്സ്യങ്ങൾ കിലോമീറ്ററുകൾ താണ്ടി ശുദ്ധജലമുത്ഭവിക്കുന്ന ഇടനാടൻ ചെങ്കൽക്കുന്നുകളിലെ നീർച്ചാലുകളിലെത്തുന്നു. ഇവിടെ മുട്ടയിട്ട് വിരിയുന്ന കുഞ്ഞുങ്ങളുമായി തിരിച്ച് കായലിലേക്ക് വരുന്ന നാടൻമത്സ്യ ദേശാടനത്തെക്കുറിച്ച് വേണ്ടത്ര പഠനം ഉണ്ടായിട്ടില്ല.
ശൂലാപ്പ് കാവിൽനിന്ന് കൊടക്കാട്, കരിവെള്ളൂർ തോടുകൾവഴി കുണിയൻ പുഴയിലും ഇവിടെനിന്ന് പാടിപ്പുഴ കടന്ന് കവ്വായിക്കായലിലും എത്തുന്ന മത്സ്യമാണ് നെടുംചൂരി. എന്നാൽ, ചെങ്കൽക്കുന്നുകളിലെ നീരൊഴുക്ക് നിലച്ചതോടെ ഇവയുടെ കൂട്ടത്തോടെയുള്ള മടക്കയാത്ര ഇപ്പോൾ കാണാനില്ലെന്ന് പഴയ തലമുറക്കാർ പറയുന്നു. നെടുംചൂരി മത്സ്യങ്ങൾ കാണാനില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
ശൂലാപ്പുകാവ് മാത്രമല്ല, ഇടനാടൻ ചെങ്കൽക്കുന്നുകളിലെ നിരവധി നീർച്ചാലുകളും അപ്രത്യക്ഷമായി. ഇവിടങ്ങളിൽ ജീവിച്ച ആയിരക്കണക്കിന് ജീവികളും ഇല്ലാതായി. അതിലൊന്നുമാത്രമാണ് നെടുംചൂരി മത്സ്യം. എന്നാൽ, നാടൻമത്സ്യ ഇനങ്ങളിൽ പ്രധാനവും ജലത്തെ ശുദ്ധീകരിക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുകയും ചെയ്യുന്ന നെടുംചൂരിയുടെ വംശനാശം ഉണ്ടാക്കുന്ന പാരിസ്ഥിതികദുരന്തം ചെറുതായിരിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.