ഇന്ന് ലോക സാക്ഷരത ദിനം; ഇരുളടഞ്ഞവർക്ക് വഴിവെളിച്ചമായി ഹംസ ജെയ്സൽ
text_fieldsപരപ്പനങ്ങാടി: അകക്കണ്ണിന്റെ ജ്വാലയിലൂടെ ഇരുളടഞ്ഞവരുടെ വെളിച്ചമാവുകയാണ് പരപ്പനങ്ങാടി സ്വദേശി ഹംസ ജെയ്സൽ. 2007-08 കാലയളവിലാണ് ഹംസ ജെയ്സൽ കാഴ്ചയില്ലാത്തവരെ വായനയുടെ ലോകത്തേക്ക് വഴി നടത്താനാരംഭിച്ചത്. ബ്രെയിൽ സാക്ഷരത താലൂക്ക് തല ഇൻസ്ട്രക്ടറായ ജെയ്സൽ ഇതിനകം നൂറുകണക്കിന് കാഴ്ചപരിമിതരെ വായിക്കാൻ പ്രാപ്തരാക്കി. കാഴ്ചപരിമിതി വായിക്കാനും വായിപ്പിക്കാനും തടസ്സമല്ലെന്ന് ഈ യുവാവ് തെളിയിച്ചു.
ഖുർആൻ ഓതി പഠിക്കാൻ അയൽ ജില്ലകളിലുള്ളവർ ജെയ്സലിനെ തേടിയെത്തിയിട്ടുണ്ട്. ആരുടെയും സഹായമില്ലാതെ പുസ്തകങ്ങൾ വായിക്കാനും ഇന്റർനെറ്റ് ഉപയോഗിക്കാനും മാത്രമല്ല, വഴിയോര ബോർഡുകൾ വായിക്കാനും ആധുനിക ബ്രയ്ൽ സാക്ഷരത സഹായിക്കുന്നതായി കാലിക്കറ്റ് ഹയർസെക്കൻഡറി സ്കൂൾ ഫോർ ദ ഹാൻഡിക്യാപ്ഡ് അധ്യാപകൻ കൂടിയായ ഹംസ ജെയ്സൽ പറയുന്നു.
പൊതുപ്രവർത്തകരായ എം.എ. ഖാദർ, അബ്ദുറഹീം, കുഞ്ഞാപ്പുട്ടി നഹ എന്നിവർ ബ്രെയിൽ സാക്ഷരതയിൽ നൽകിയ പിന്തുണ മറക്കാനാവില്ലെന്നും ജെയ്സൽ പറഞ്ഞു. മൂത്ത സഹോദരനായ ജലീൽ പരപ്പനങ്ങാടിയാണ് ഹംസ ജെയ്സലിന്റെ മാതൃകയും വഴിവെളിച്ചവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.