കേരളത്തെ കൈപിടിച്ചുയർത്താൻ 230 കോടിയുടെ പദ്ധതിയുമായി വേൾഡ് മലയാളി കൗൺസിൽ
text_fieldsകോട്ടയം: കോവിഡിനെത്തുടർന്ന് സാമ്പത്തികമായി തകർന്ന കേരളത്തെ കൈപിടിച്ചുയർത്തുന്നതിെൻറ ഭാഗമായി 230 കോടിയുടെ പദ്ധതി നടപ്പാക്കാൻ വേൾഡ് മലയാളി കൗൺസിൽ സൗത്ത് സോൺ യോഗം തീരുമാനിച്ചു. വിവിധ മേഖലകളിൽ കഴിവുതെളിയിച്ച് സാമ്പത്തികവും ശാരീരികവുമായ പരിമിതി മൂലം സമൂഹത്തിൽനിന്ന് പുറന്തള്ളപ്പെടുന്നവരുടെ സമഗ്ര ഉന്നമനത്തിന് സമ്പൂർണ വില്ലേജ് പദ്ധതിയാണ് നടപ്പാക്കുന്നത്.
ഭവനരഹിതർക്ക് 1000 വീടുകൾ, 30 ഏക്കറോളം കൃഷിസ്ഥലം, അഞ്ച് ഏക്കറോളം കളിസ്ഥലം, ഏഴ് ഏക്കറോളം തൊഴിൽ കേന്ദ്രങ്ങൾ, മിതമായ നിരക്കിലുള്ള സൂപ്പർമാർക്കറ്റുകൾ, അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേറ്റ് സിലബസ് സ്കൂളുകൾ, ആശുപത്രി തുടങ്ങിയവ പദ്ധതിയുടെ ഭാഗമാണ്.
വേൾഡ് മലയാളി കൗൺസിൽ സൗത്ത് സോൺ ചെയർമാനായി എം.ബി. അഫ്സലിെനയും പ്രസിഡൻറായി ഡോ. ബിനോയ് ചെറിയാൻ വൈദ്യെനയും വൈസ് പ്രസിഡൻറായി ജോഗി മൂലക്കരിെയയും ജനറൽ സെക്രട്ടറിയായി ജയിംസ് ജോർജിെനയും ജോയൻറ് സെക്രട്ടറിയായി സജു എബ്രഹാമിെനയും ട്രഷറർ ആയി റെജി എബ്രഹാമിെനയും തെരഞ്ഞെടുത്തു. ജയിംസ് ജോർജ്, റെജി എബ്രഹാം, ടി.ടി. രാജൻ, രാജൻ സക്കറിയ, സജു എബ്രഹാം, ജോബിൻ ജോർജ്, ഹരികുമാർ, ഗിരീഷ് കുമാർ, എം.ബി. അഫ്സൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.