ഇന്ന് ലോക നഴ്സസ് ദിനം; വേണം കരുതൽ, ഈ മാലാഖമാർക്കും
text_fieldsകോഴിക്കോട്: മാലാഖമാർ എന്ന് വാഴ്ത്തപ്പെടുമ്പോഴും വിവേചനത്തിെൻറ നടുക്കടലിൽ ഇരുന്നാണ് നഴ്സുമാർ കോവിഡ് മഹാമാരിക്കെതിരെ പോരാടുന്നത്.
കോവിഡ് കുതിച്ചുയരുമ്പോൾ ജീവനക്കാരുടെ ക്ഷാമം നേരിടുന്ന അവസരത്തിൽ നിരവധി പേരെയാണ് ദേശീയ ആരോഗ്യ ദൗത്യം വഴി മെഡിക്കൽ കോളജുകളിൽ ഉൾപ്പെടെ താൽക്കാലികമായി നിയമിക്കുന്നത്. എന്നാൽ, ഇങ്ങനെ നടത്തുന്ന താൽക്കാലിക നിയമനത്തിൽ നഴ്സുമാരോട് വിവേചനം കാണിക്കുകയാണ് അധികൃതർ.
ഡോക്ടര്‍മാര്‍ മുതല്‍ റിസര്‍ച്ച് ഓഫിസര്‍ക്കു വരെ അര്‍ഹമായ ശമ്പളം അനുവദിച്ചപ്പോള്‍ 2016ലെ സുപ്രീംകോടതി വിധി പ്രകാരം സര്‍ക്കാര്‍ തന്നെ പ്രഖ്യാപിച്ച മിനിമം ശമ്പളംപോലും സ്റ്റാഫ് നഴ്സുമാര്‍ക്ക് അനുവദിച്ചിട്ടില്ല. 20,000 രൂപയാണ് നഴ്സുമാർക്ക് പ്രഖ്യാപിച്ചിരുന്ന മിനിമം വേതനം. 25 ശതമാനം റിസ്ക് അലവന്‍സും അനുവദിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, 17,800 രൂപയാണ് നിലവിൽ നൽകുന്നത്. പല ആശുപത്രികളും ഈ തുക പോലും നൽകുന്നില്ല. 13,500 രൂപക്ക് നഴ്സുമാരെ നിയമിച്ച ആശുപത്രികളും കേരളത്തിലുണ്ട്.
കോവിഡ് രോഗികളുമായി നേരിട്ട് ബന്ധപ്പെടുന്നവരാണ് ഡോക്ടർമാരും നഴ്സുമാരും. എന്നാൽ, 573 രൂപ ദിവസവും ഡോക്ടർക്ക് റിസ്ക്ക് അലവൻസ് നൽകുമ്പോൾ രോഗികളുമായി കൂടുതൽ അടുത്തിടപഴകുന്ന സ്റ്റാഫ് നഴ്സിനത് 241 രൂപ മാത്രമാണ്. അതേസമയം, ലാബ് ടെക്നീഷ്യൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ഫാർമസിസ്റ്റ് എന്നിവർക്ക് 316 രൂപയും േഡറ്റാ എൻട്രി ഓപറേറ്റർ, ലാബ് അസിസ്റ്റൻറ് എന്നിവർക്ക് 329 രൂപയും ശുചീകരണ തൊഴിലാളികൾക്ക് 458 രൂപയും റിസ്ക്ക് അലവൻസ് അനുവദിക്കുന്നുണ്ട്. േഡറ്റാ എൻട്രി ഓപറേറ്റർക്കും ഫാർമസിസ്റ്റിനും നൽകുന്ന റിസ്ക് അലവൻസ് പോലും രോഗികളുമായി നേരിട്ടു ബന്ധം വരുന്ന നഴ്സുമാർക്ക് നൽകുന്നില്ല എന്നതിൽ ജീവനക്കാർക്ക് പ്രതിഷേധമുണ്ട്.
എല്ലാ സര്‍ക്കാര്‍ ആശുപത്രികളും കോവിഡ് ആശുപത്രികളാക്കി മാറ്റിയതോടെ നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ കുറവ് ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു. ഈ ഘട്ടത്തിലാണ് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാര്‍, നഴ്സ്മാര് ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരെ നിയമിച്ചത്.
എന്നാല്‍, നിയമിക്കപ്പെട്ടവരില്‍ തുല്യ ജോലിക്ക് തുല്യവേതനമെന്ന മാനദണ്ഡം നഴ്സുമാരുടെ കാര്യത്തില്‍ സര്‍ക്കാര്‍ അവഗണിക്കുകയാണ്. ദേശീയ ആരോഗ്യ ദൗത്യത്തിന് കേന്ദ്ര സർക്കാർ ഫണ്ട് ആയതിനാൽ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടാൽ മാത്രമേ തുക വർധിപ്പിച്ച് ലഭിക്കൂവെന്ന് ട്രെയിന്‍ഡ് നഴ്സസ് അസോസിയേഷന് ഓഫ് ഇന്ത്യ സംസ്ഥാന ട്രഷറര്‍ രേണു സൂസന് തോമസ് പറഞ്ഞു.
100 ബെഡുകളുള്ള ആശുപത്രികള്‍ 208 മണിക്കൂര്‍ ജോലിക്കായി 20,000 രൂപയും 101-300 ബെഡുകള്‍ ഉള്ള ആശുപത്രികള്‍ 22,000 രൂപയും 301-500 വരെ ബെഡുകള്‍ ഉള്ള ആശുപത്രികള്‍ 24,000 രൂപയും ഈ കണക്കുകള്‍ പ്രകാരം 800 ബെഡുകള്‍ക്കു മുകളിലേക്കുള്ള ആശുപത്രികള്‍ 30,000 രൂപയും അടിസ്ഥാന ശമ്പളമായി നഴ്സുമാര്‍ക്ക് നല്‍കണം എന്ന് 2017 സംസ്ഥാന സർക്കാർ ഉത്തരവുണ്ട്. എന്നാൽ, 3000 ബെഡുകള്‍ ഉള്ള മെഡിക്കല്‍ കോളജുകളില്‍പോലും 13,900 രൂപക്ക് പണി എടുക്കേണ്ടി വരുന്നവരാണ് നഴ്സുമാർ. ഈ കോവിഡ് കാലത്ത് ഇവർക്കും വേണം സർക്കാറിെൻറ കരുതൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.