ഇന്ന് ലോക വിനോദ സഞ്ചാര ദിനം: അറിയാത്ത നാടുകൾ തേടി എബിന്റെ സഞ്ചാരം
text_fieldsപെരുമ്പാവൂര്‍: നാടാകെ ചുറ്റിവരണമെന്ന സ്വപ്നം ഉള്ളിൽ നിറഞ്ഞപ്പോൾ 10 വർഷം മുമ്പ് മനോഹര കാഴ്ചകളിലേക്ക് ചിറകുവിരിച്ചയാളാണ് എബിൻ. പിന്നീട് രാജ്യത്തിെൻറ പലകോണുകളിൽ മനം കീഴടക്കുന്ന പ്രഭാതങ്ങൾക്കും സുന്ദരമായ സായന്ത്വനങ്ങൾക്കും അദ്ദേഹം സാക്ഷിയായി.
കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാല സ്കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസിലെ അധ്യാപകനും പെരുമ്പാവൂര്‍ സ്വദേശിയുമായ മരുത് റോഡ് കാട്ടരുകുടി വീട്ടില്‍ കെ.ഐ. എബിന് കണ്ട നാടുകളെക്കുറിച്ചറിഞ്ഞാൽ ആരും വിനോദസഞ്ചാരിയാകും.
10 വര്‍ഷമായി ഇന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയാണ് ഈ നാല്പതുകാരന്. ഇതിനകം 270 വിനോദസഞ്ചാര കേന്ദ്രങ്ങളും 31 യുെനസ്കോ പൈതൃക കേന്ദ്രങ്ങളും സന്ദര്‍ശിച്ചു. പ്രമുഖ നഗരങ്ങളോടൊപ്പം അറിയപ്പെടാത്ത വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തേടിയാണ് ഈ അധ്യാപകെൻറ യാത്ര.
ട്രെയിന്‍ മാര്‍ഗമാണ് മിക്ക യാത്രയും. ജബല്‍പുര്‍, ആഗ്ര, ഡല്‍ഹി, ജയ്പുര്‍, മുംബൈ, ഔറംഗബാദ്, നാസിക്, പുണെ, വഡോദര, സൂറത്ത്, ലോണവാല, ഭരത്പുര്‍, ധര്‍മശാല, അമൃത്സര്‍, ഭുവനേശ്വര്‍, പുരി, കൊണാര്‍ക്ക്, കൊല്‍ക്കത്ത, ഐസോള്‍, പട്ടടക്കല്, തഞ്ചാവൂര്‍, ഹൊഗനക്കല്‍, സിന്ദുദുര്‍ഗ്, യേര്‍ക്കാട്, ചണ്ഡിഗഡ് തുടങ്ങി സന്ദര്‍ശിച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടിക ദീര്‍ഘമാണ്. പല സ്ഥലങ്ങളിലും ഒന്നില്‍ കൂടുതല്‍ പ്രാവശ്യം പോയി.
ഓരോ യാത്രയിലും ആ പ്രദേശത്തെ അടയാളപ്പെടുത്തുന്ന കരകൗശല വസ്തുക്കളും മിനിയേച്ചര്‍ മോഡലുകളും വാങ്ങിക്കൂട്ടും. ഹൈദരാബാദ്, ബംഗളൂരു, മുംബൈ എന്നിവിടങ്ങളില്‍ നടന്ന ഐ.പി.എല്‍ ക്രിക്കറ്റ് മത്സരങ്ങള്‍ കാണാന്‍ പോയതും യാത്രയുടെ ഭാഗമാണ്. ഓരോ യാത്രയുടെയും ട്രെയിന്‍ ടിക്കറ്റുകള്‍ സൂക്ഷിക്കുന്നുണ്ട്. ഓര്‍മകളുടെ ശേഖരമെന്നാണ് ഇതിന് അദ്ദേഹത്തിെൻറ വിശദീകരണം.
250 വിനോദ സഞ്ചാര ലേഖനങ്ങളും ഈ അധ്യാപകന് എഴുതി ക്കഴിഞ്ഞു. കൊറോണ വ്യാപനം മൂലം ആറുമാസമായി യാത്രകള്‍ക്ക് അവധിയാണ്. പ്രതിസന്ധി തീരുന്ന മുറക്ക് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്ശിക്കാനിരിക്കുന്നു.ഭാരതപ്പുഴ ക്വിസ് എന്ന പേരില്‍ പുസ്തകം പ്രസിദ്ധീകരിക്കാനുള്ള തയാറെടുപ്പിലാണ് ഇപ്പോള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.