പരാതി പറയാനെത്തിയയാൾ പൊലീസുകാരെ മർദിെച്ചന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ -ൈഹകോടതി
text_fieldsെകാച്ചി: പരാതി പറയാൻ സ്റ്റേഷനിലെത്തിയയാൾ പൊലീസുകാരെ മർദിെച്ചന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോയെന്ന് ൈഹകോടതി. ഇങ്ങനെ പറയാൻ നാണമാവുന്നില്ലേയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പൊലീസിനോട് വാക്കാൽ ആരാഞ്ഞു. കൊല്ലം തെന്മല പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ പട്ടികജാതിക്കാരനെ മർദിക്കുകയും വിലങ്ങണിയിച്ച് തടഞ്ഞുവെക്കുകയും ചെയ്ത കേസിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെടുന്ന ഹരജിയിലാണ് കോടതിയുെട പരിഹാസത്തോടെയുള്ള വിമർശനം. പൊലീസിെൻറ ക്രൂരതക്കിരയായ ഹരജിക്കാരൻ തെന്മല ഉറുകുന്ന് ഇന്ദിരനഗറിൽ രാജീവിന് നഷ്ടപരിഹാരം നൽകുന്നതിലടക്കം വിശദീകരണമടങ്ങുന്ന സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശിച്ച കോടതി ഹരജി വീണ്ടും ജനുവരി 14ന് പരിഗണിക്കാൻ മാറ്റി.
ജോലി തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് രാജീവിനെതിരെ രജിസ്റ്റർ ചെയ്ത കേസ് ഇതുവരെ റദ്ദാക്കാത്തതിനെ വിമർശിച്ചാണ് കോടതി പൊലീസിനുനേരെ തിരിഞ്ഞത്. കേസ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാൻ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ കണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണെന്ന ഐ.ജിയുടെ റിപ്പോർട്ട് പൊലീസ് കോടതിയിൽ ഹാജരാക്കി. ഇല്ലെന്ന് അറിയിച്ച വിഡിയോ ദൃശ്യങ്ങൾ ഇപ്പോൾ കണ്ടെടുക്കാൻ ശ്രമിക്കുന്നതിലെ വൈരുധ്യം കോടതി ചൂണ്ടിക്കാട്ടി. രാജീവിനെതിരായ കേസ് റദ്ദാക്കാൻ സി.സി.ടി.വി ദൃശ്യങ്ങൾ കിട്ടിയാലേ കഴിയൂവെന്ന നിലപാട് അംഗീകരിക്കാനാവില്ല. ഹൈകോടതിയിലാണ് റിപ്പോർട്ട് നൽകുന്നതെന്ന് ഓർമ വേണം. ഈ വർഷം ഫെബ്രുവരി നാലിനുണ്ടായ സംഭവത്തെക്കുറിച്ച് അന്വേഷിച്ച ഡിവൈ.എസ്.പി മേയ് 25ന് റിപ്പോർട്ട് നൽകിയെങ്കിലും എന്തെങ്കിലും നടപടിയുണ്ടാകാൻ ഹൈകോടതിയിൽ ഹരജി എത്തേണ്ടി വന്നു. ഇതുവരെ പാരാതിക്കാരനെതിരെയെടുത്ത കേസ് റദ്ദാക്കാൻ പോലും കഴിഞ്ഞിട്ടില്ല. പൊലീസിെൻറ ജോലി തടസ്സപ്പെടുത്തിയതിെനക്കാൾ പതിന്മടങ്ങ് ശക്തമാണ് വിലങ്ങിട്ട് നിർത്തിയെന്നും മുഖത്തടിച്ചുവെന്നുമുള്ള ഹരജിക്കാരെൻറ ആരോപണം. എന്നിട്ടും ജോലി തടസ്സപ്പെടുത്തിയെന്ന കേസ് അന്വേഷിക്കാനാണ് പൊലീസിന് ശുഷ്കാന്തി.
എല്ലാറ്റിനും തെളിവാകേണ്ടതാണ് സി.സി.ടി.വി ദൃശ്യങ്ങൾ. സി.സി.ടി.വി നന്നായി പ്രവർത്തിച്ചാൽ തീരുന്ന പ്രശ്നമാണ് പൊലീസ് സ്റ്റേഷനുകളിലുള്ളത്. എന്നാൽ, സ്റ്റേഷനുകളിലെ സെല്ലുകളിലൊന്നും സി.സി.ടി.വി ഇല്ല. 21ാം നൂറ്റാണ്ടായിട്ടും ആളുകൾ പൊലീസ് സ്റ്റേഷനിലേക്ക് പോകാൻ ഭയക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. സംഭവത്തെത്തുടർന്ന് ഡി.ജി.പിക്ക് നൽകിയ പരാതിയിൽ ഡിവൈ.എസ്.പി അന്വേഷണം നടത്തി സി.ഐക്കും എസ്.ഐക്കുമെതിരെ റിപ്പോർട്ട് നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.