'നിെൻറ നാളുകൾ എണ്ണപ്പെട്ടു'; കണ്ണൂരിൽ കെ.എസ്.യു നേതാവിെൻറ വീട്ടിൽ റീത്ത് െവച്ചു
text_fieldsകണ്ണൂർ: കെ.എസ്.യു നേതാവിെൻറ വീട്ടിൽ റീത്ത് െവച്ചു. കെ.എസ്.യു അഴീേക്കാട് ബ്ലോക്ക് ജനറൽ സെക്രട്ടറി റൈഷാദിെൻറ പള്ളിക്കുന്നിലെ ശ്രീപുരം നഴ്സറി സ്കൂളിന് സമീപത്തെ കൊക്കായൻപാറയിലെ വീട്ടുമുറ്റത്താണ് റീത്ത് െവച്ചത്.
'നിെൻറ നാളുകൾ എണ്ണപ്പെട്ടു' എന്ന് എഴുതിയ റീത്ത് ശനിയാഴ്ച പുലർച്ചയാണ് െവച്ചത്. സംഭവത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
സി.പി.എം നാടിനെ പ്രാകൃത സംസ്കാരത്തിലേക്ക് നയിക്കുകയാണെന്നും നാടിെൻറ ശാന്തിയും സമാധാനവും തകർക്കാനും പൊതുപ്രവർത്തകരെ തിരഞ്ഞുപിടിച്ചു വേട്ടയാടാനും പരിശ്രമിക്കുകയാണെന്നും ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി റൈഷാദിെൻറ വീട് സന്ദർശിച്ചതിനുശേഷം പ്രസ്താവനയിൽ പറഞ്ഞു.
കെ.പി.സി.സി ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജ്, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് സുദീപ് ജെയിംസ്, ഡി.സി.സി ജനറൽ സെക്രട്ടറി ടി. ജയകൃഷ്ണൻ, കെ.എസ്.യു ജില്ല പ്രസിഡൻറ് പി. മുഹമ്മദ് ഷമ്മാസ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് കല്ലിക്കോടൻ രാഗേഷ്, ഉമേഷ് കണിയാങ്കണ്ടി, പ്രനിൽ മതുക്കോത്ത്, നികേത് നാറാത്ത്, ജിജീഷ്, സി.വി. സുമിത്, സുജേഷ് തുടങ്ങിയവരും പാച്ചേനിയോടൊപ്പം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.