ഗുസ്തി താരങ്ങളുടെ സമരം: ബി.ജെ.പി സർക്കാരിെൻറ ദേശ സ്നേഹത്തിെൻറയും നാരി സുരക്ഷയുടെയും പൊയ്മുഖങ്ങൾ അഴിഞ്ഞു വീണു- വിമൻ ജസ്റ്റിസ് മൂവ്മെൻറ്
text_fieldsകോഴിക്കോട്: രാഷ്ട്രത്തിെൻറ അഭിമാനത്തെ ലോകത്തിെൻറ നെറുകയിൽ പ്രതിഷ്ഠിച്ച ഗുസ്തി താരങ്ങളെ അപമാനിക്കുകയും ക്രിമിനൽ നേതാവായ ബി.ജെ.പി എം.പി ബ്രിജ് ഭൂഷണിനെ അറസ്റ്റുചെയ്യാതെ സംരക്ഷണമൊരുക്കുകയും ചെയ്യുന്ന ബി.ജെ.പി സർക്കാറിൻേറത് കപട ദേശസ്നേഹമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡൻറ് വി.എ. ഫായിസ പറഞ്ഞു.
ബി.ജെ.പി എം.പി ബ്രിജ്ഭൂഷണിനെ അറസ്റ്റു ചെയ്യുക, രാഷ്ട്രത്തിെൻറ മെഡലുകൾ വീണ്ടെടുക്കുക എന്ന പ്രമേയത്തിൽ കോഴിക്കോട് കിഡ്സൺ കോർണറിൽ വിമൻ ജസ്റ്റിസ് സമഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. ആഗോള സംഘടനകൾ പോലും താരങ്ങളുടെ സമരത്തിന് ഐക്യദാർഢ്യപ്പെടുമ്പോൾ നാരി സുരക്ഷയെക്കുറിച്ച പൊയ്മുഖം അഴിഞ്ഞു വീണതിെൻറ ജാള്യതയിലാണ് മോദി സർക്കാരെന്നും അവർ കൂട്ടിച്ചേർത്തു.
ജില്ല പ്രസിഡന്റ് മുബീന അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി, ജില്ല വൈസ് പ്രസിഡന്റ് - ജുമൈല നൻമണ്ട എന്നിവർ ആശംസകൾ അർപ്പിച്ചു. സഫിയ ടീച്ചർ, തൗഹീദ അൻവർ , സഫീറ ശുഐബ് ബൽ ക്കീസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.