ആഘോഷങ്ങളുടെ സ്വാഭാവികത തിരിച്ചു പിടിക്കുക
text_fieldsഅമ്മയും അച്ഛനും ഡോക്ടർമാരായിരുന്നു. പലപ്പോഴും വൈകിമാത്രമാണ് അവർ വീട്ടിൽ എത്താറുള്ളത്. അപ്പോഴൊക്കെ ഞാൻ അവരെ പലപ്പോഴും കാത്തിരിക്കുന്നത് അയൽപക്കത്തെ മുസ്ലിം^കൃസ്ത്യൻ വീടുകളിൽ ആയിരുന്നു. ആ ഇരുപ്പുകളും കിടപ്പുകളും ഒന്നും അയലത്തെ കുട്ടി എന്ന ലേബലിൽ ആയിരുന്നില്ല, ആ വീട്ടിലെതന്നെ കുട്ടി എന്ന നിലക്കായിരുന്നു. പലപ്പോഴും ഡിസൂസ അങ്കിളിെൻറ ഇളയ മകൾ എന്ന നിലക്ക്, ആ വീട്ടിെലത്തിയ പലരും എന്നെ പരിചയപ്പെട്ടു. ആരും അതിനെ ഒരിക്കലും തിരുത്തിപ്പോന്നില്ല. തിരുത്തലുകൾ ആവശ്യമുണ്ടെന്ന് ആർക്കും തോന്നിയിരുന്നുമില്ല. ഒാണമായാലും ക്രിസ്മസ്ആയാലും റമദാൻ ആയാലും ക്ഷണിക്കപ്പെട്ട് പെങ്കടുക്കുന്ന ആഘോഷങ്ങളായിരുന്നില്ല. എന്നിൽനിന്നും വേറിട്ട ആഘോഷങ്ങളായി തോന്നിയിട്ടും ഇല്ല. അതിനാൽതന്നെ, റമദാൻ ആയാലും ക്രിസ്മസ് ആയാലും അവരിൽനിന്ന് വേറിട്ടുനിന്ന് അതിനെ അടയാളപ്പെടുത്താൻ ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല. ഇൗ ആഘോഷങ്ങളെല്ലാം ഞാൻ എെൻറ വീട്ടിലും കൊണ്ടാടുന്നതാണ്. ഭക്ഷണം പാകംചെയ്യാൻ പഠിക്കുന്നതുപോലും ഇൗ വീടുകളിൽനിന്നാണ്. സവർണ അടുക്കളയിൽ നിശ്ശബ്ദം മറഞ്ഞുകിടക്കുന്ന ജാതിബോധം മനസ്സിലായത് അവിടങ്ങളിൽ പെരുമാറിയതുകൊണ്ടാണ്. ഇത്തരം നന്മകളുടെ പെരുന്നാൾ കാഴ്ചകളും പങ്കിടുന്ന ആഘോഷരാവുകളും നമുക്ക് വേണം. അതൊക്കെ പാതിയിൽ നഷ്ടമാകുന്ന കാഴ്ചകളാണ് കണ്ടുെകാണ്ടിരിക്കുന്നത്.
കാലം പോയി, ഒടുവിൽ ഇത്തരം പങ്കുെവക്കലുകൾ രാഷ്ട്രീയ ആവശ്യമായി. ജെ.എൻ.യുവിലൊക്കെ ഇഫ്താറിൽ പെങ്കടുക്കുന്നതു പോലും ഒരു രാഷ്ട്രീയ പ്രവർത്തനത്തിെൻറ ഭാഗമായിരുന്നു. ബാബരി മസ്ജിദ് തകർക്കപ്പെട്ട പശ്ചാത്തലത്തിൽ അത് കൂടുതൽ ശക്തിപ്പെട്ടു. ഞങ്ങൾ അവിടെ പഠിച്ചിരുന്ന കാലത്തൊക്കെ പൊതുവെ ഇത്തരം പരിപാടികളിൽ പെങ്കടുക്കാത്തവർ പോലും പനിച്ചുകിടന്നാലും ഇഫ്താർ സംഗമങ്ങളിൽ പെങ്കടുത്തു തുടങ്ങി. മാറിയ കാലത്താണ് ഇതിനൊക്കെ അളവുകോൽ വന്നുതുടങ്ങിയത്. നല്ല മുസ്ലിം, ചീത്ത മുസ്ലിം എന്ന വേർതിരിവുകൾ നിലനിൽക്കുന്ന കാലത്ത് ആഘോഷങ്ങൾ ഒരളവോളം രാഷ്ട്രീയപ്രവർത്തനം കൂടിയാകുന്നു. ആ നിലക്കുകൂടി വേണം എല്ലാത്തരം ആഘോഷങ്ങളെയും വിലയിരുത്താൻ. ഇതൊക്കെ പറയുന്നത് എളുപ്പം തള്ളിക്കളയാവുന്ന ഗൃഹാതുരത്വം ആണെന്ന് വേണമെങ്കിൽ പറയാം. അന്നത്തെ മുസ്ലിം നല്ലതായിരുന്നു, ഇന്നങ്ങനെയല്ല എന്നു മന്ത്രിക്കുന്ന പുരോഗമനവാദികൾ ധാരാളം. പേക്ഷ, ഇത്തരം അനുഭവങ്ങളിലൂടെ കടന്നു പോയവരെ അവ രൂപവത്കരിച്ചുകഴിഞ്ഞത് എങ്ങനെ എന്ന് ഭൂരിപക്ഷച്ചായ്വുള്ള സിനിക്കുകൾക്ക് മനസ്സിലാവില്ല.
മനുഷ്യർ വിഷമനുഷ്യർ ആയ കാലത്താണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്. ഭൂരിപക്ഷ അധാർമികതയുടെ നെഗളിപ്പ് കാളകൂടംപോലെ അവരെ ബാധിച്ചിരിക്കുന്നു. എന്നാൽ, കേരളത്തിൽ ഇന്ന് മറുവശത്തുള്ളത് ധാർമികത തന്നെ ആവശ്യമില്ലെന്ന്, അഥവാ കാര്യസാധ്യത്തിനു മാത്രം പ്രയോഗിക്കേണ്ട ഉപകരണം മാത്രമാണ് എന്ന് കരുതുന്നവരാണ്. കഠ്വയിലെ പെൺകുട്ടിക്ക് നീതി കിട്ടുന്നതുവരെ ഞാൻ ഇനി അമ്പലത്തിൽ പ്രവേശിക്കില്ല എന്ന എെൻറ തീരുമാനത്തിനെതിരെ പാലക്കാട് ഇല്ലത്ത് ഇളയത് എന്നയാളിൽനിന്ന് പച്ചക്ക് കത്തിക്കും എന്ന ഭീഷണിയാണ് കിട്ടിയത്. ആത്മാവിനെ തീ സ്പർശിക്കില്ലെന്നു പറയുന്നു ഗീതാശ്ലോകം. ഗീതയല്ലാതെ മറ്റൊരു ജ്ഞാനസ്രോതസ്സില്ല എന്നു പറയുന്നവർ എങ്ങനെയാണ് ഒരാളെ പച്ചക്ക് കത്തിക്കുക എന്ന് തിരികെ ചോദിച്ചതിന് ഇല്ലത്ത് ഇളയത് ഇനിയും മറുപടി തന്നിട്ടില്ല. അപ്പോൾ നാം ഭൂരിപക്ഷ ഭീകരവാദികൾക്കും നവലിബറൽ അമോറലിസത്തെ അലങ്കാരമായിക്കൊണ്ടുനടക്കുന്ന ശപ്പന്മാർക്കും ഇടയിലാണ്.
മുസ്ലിം പക്ഷക്കാരിയാണെന്ന് ഒരു വിഭാഗം ആക്ഷേപിക്കുേമ്പാൾ ഞാൻ ലിംഗന്യൂന പക്ഷത്തിനൊപ്പം നിൽക്കുേമ്പാൾ മറുപക്ഷം ഇതേ ആരോപണങ്ങൾ എനിക്കെതിരെ തൊടുക്കുന്നു. അടുക്കളയിലെ ചായക്കോപ്പക്കുവരെ ജാതിയുള്ള സമൂഹത്തിൽ ഇതൊക്കെ പരിപൂർണമായി മാറ്റിയെടുക്കാനാണ് ശ്രമം നടക്കേണ്ടത്. കഠ്വ പെൺകുഞ്ഞിന് നീതി കിട്ടുംവരെ അമ്പലത്തിൽ കയറില്ല എന്ന പ്രതിഷേധം ഉറക്കെ പറയാൻ സവർണസമുദായത്തിൽ എത്രചെറിയ രീതിയിൽ ആണെങ്കിൽ പോലും, ഉൾപ്പെടുന്നവർക്ക് ബാധ്യത ഉണ്ട്. കാരണം, ഹിന്ദുവാകുന്നത് വിശ്വാസം കൊണ്ടല്ല, ജാതി കൊണ്ടാണ്, അംബേദ്കർ ഓർമ്മിപ്പിച്ചതുപോലെ. ഇന്നാകട്ടെ, മതാചാരകാര്യത്തിൽ ഹിന്ദു അനുഭവിച്ചിരുന്ന അയവുകൾ പോലും കുറഞ്ഞുവരുന്നു. അപ്പോൾ തീർച്ചയായും ശബ്ദിക്കേണ്ട സമയമായി. ആ പ്രതിഷേധം വ്യാഖ്യാനിച്ച ചില റാഡിക്കലുകൾ റെറ്ററിക്ക് മനസ്സിലാകാത്തവരും ഐറണി തിരിച്ചറിയാത്തവരും ദലിത് സുഹൃത്ത് എഴുതുന്ന ഫേസ്ബുക്ക് പോസ്റ്റ് ലൈക്കടിച്ചാൽ സവർണവിപ്ലവകാരിയായി എന്ന് ഉള്ളിൽ സമാധാനിക്കുന്നവരുമല്ലേ എന്ന് സംശയിച്ചുപോകുന്നു. ആഘോഷങ്ങൾ പഴമയിൽ എപ്രകാരം വളരെ സ്വാഭാവികതയോെട കൊണ്ടാടിയിരുന്നുവോ അങ്ങനെത്തന്നെ ആഘോഷക്കാൻ കഴിയും എന്ന ശുഭപ്രതീക്ഷ തന്നെയാണ് ഇന്നും ഉള്ളത്.
തയാറാക്കിയത്: നിസാർ പുതുവന
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.