പൊലീസ് പീഡിപ്പിക്കുന്നു; ദേശദ്രോഹം ആരോപിക്കപ്പെട്ട പുസ്തകം പിൻവലിക്കുകയാണെന്ന് കമൽസി ചവറ
text_fieldsകൊല്ലം: ദേശദ്രോഹം ആരോപിക്കപ്പെട്ട പുസ്തകം പിൻവലിക്കുകയാണെന്ന് എഴുത്തുകാരൻ കമൽസി ചവറ. ഫേസ്ബുക്കിലൂടെയാണ് കമൽസി ഇക്കാര്യം വ്യക്തമാക്കിയത്. താൻ കാരണം വീട്ടിലെ അമ്മക്കും ഹൃദ്രോഗിയായ അഛനും ബധിരനും മൂകനുമായ ചേട്ടൻെറ കുടുംബത്തിനും സമാധാനമായി ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ്. തൻെറ രാജ്യദ്രോഹ കുറ്റം ഇതു വരെയും പിൻവലിക്കപെട്ടിട്ടില്ല. നദിയെയും എന്നെയും വെറുതേ വിട്ടു. കേസ് പോലും എടുത്തിട്ടില്ലെന്ന് ഡി.ജി.പിയും ഭരണനേതാക്കളും പറഞ്ഞങ്കിലും നദിയുടെ കേസിൽ പോലീസെടുത്ത നിലപാട് കണ്ടതാണ്. ഇന്നും വീട്ടിൽ ഇൻറലിജൻസ് കയറി ഇറങ്ങുകയും വീട്ടുകാരെ ഭയപെടുത്തുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കി.
വീട്ടിലേക്കും തൻെറ ഫോണിലേക്കും നിരന്തരം ഭീഷണി ഫോൺകോളുകൾ വരുന്നു. എനിക്ക് ഒരു എഴുത്തുകാരനായി ജീവിക്കാൻ ഒരു ആഗ്രഹവുമില്ല. ഈ പുസ്തകത്തിലെ ഒമ്പതാം ചാപ്റ്റർ, ഇറങ്ങാൻ പോകുന്ന നോവലിലെ ഫേസ്ബുക്കിലെ പോസ്റ്റ്, ഇതിന്റെയൊക്കെ ദേശ വിരുദ്ധതയുടെ പേരിൽ കേസിപ്പോഴും നിലനിൽക്കുന്നു. അത് കൊണ്ട് 'ശ്മശാനങ്ങളുടെ നോട്ടു' പുസ്തകം ഗ്രീൻ ബുക്സിനോട് പിൻവലിക്കാൻ ആവശ്യപെട്ടിട്ടുണ്ട്. മറ്റന്നാൾ വൈകിട്ട് നാലു മണിക്ക് കിഡ്സൻ കോർണറിൽ വെച്ച് തൻെറ പുസ്തകം എല്ലാ അപരാധങ്ങളും ഏറ്റെടുത്ത് പൊതുജനത്തിന് മുന്നിൽ വച്ച് കത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.