വാക്സിൻ ചലഞ്ചിൽ പങ്കാളിയായി ടി. പത്മനാഭൻ; നൽകിയത് ലക്ഷം രൂപ
text_fieldsകണ്ണൂർ: മുഖ്യമന്ത്രിയുടെ കോവിഡ് വാക്സിന് ചലഞ്ചില്‍ പങ്കാളിയായി എഴുത്തുകാരന് ടി. പത്മനാഭൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നൽകി.
ജനങ്ങളുടെ ജീവന് വിലയിടുന്ന കേന്ദ്രനയം ക്രൂരമാണെന്ന് പറഞ്ഞ അദ്ദേഹം, കോവിഡ് മഹാവ്യാധിയിൽ കൂട്ടമരണങ്ങൾ സംഭവിക്കുമ്പോഴും കുത്തിവെപ്പിെൻറ വിലനിർണയാധികാരം കുത്തകകൾക്ക് അടിയറവെച്ചതിനെ രൂക്ഷമായി വിമർശിച്ചു. ബ്രിട്ടീഷുകാർ ഭരിച്ചപ്പോൾ പോലും വസൂരി പോലുള്ള മഹാമാരികൾക്ക് സൗജന്യവും നിർബന്ധിതവുമായ കുത്തിവെപ്പ് നടത്തിയിട്ടുണ്ട്.
വാക്സിെൻറ വില നിർണയിക്കാനുള്ള അധികാരം കുത്തകകൾക്ക് വിട്ടു കൊടുക്കുന്നത് അനീതിയാണ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന മാതൃക ശ്ലാഘനീയമാണ്. നൽകുന്ന ധനസഹായം ആളുകളെ അറിയിക്കണമെന്ന് കരുതുന്നയാളല്ല. എന്നാൽ, ആർക്കെങ്കിലും പ്രേരണയാവട്ടെയെന്ന് കരുതിയെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ, പ്രളയക്കെടുതിയിലും പത്മനാഭൻ സർക്കാറിന് ധനസഹായം നൽകിയിരുന്നു. എഴുത്തുകാരന് ബെന്യാമിൻ അടക്കമുള്ളവരും ചലഞ്ചില്‍ പങ്കാളിയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.