തിരുവനന്തപുരത്ത് പ്രതിയുടെ കൈയിൽ വിലങ്ങിട്ട് വരാൻ നിർദേശിച്ച് ഡോക്ടർ
text_fieldsതിരുവനന്തപുരം: വൈദ്യ പരിശോധനക്കായി ആശുപത്രിയിൽ എത്തിച്ച പ്രതിയുടെ കൈയിൽ വിലങ്ങിട്ടു വരാൻ രേഖാമൂലം നിർദേശിച്ച് വനിതാ ഡോക്ടർ. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടറാണ് നിർദേശം നൽകിയത്.ഇതു സംബന്ധിച്ച് വനിത ഡോക്ടർ പ്രതികരിച്ചിട്ടില്ല.
കൈ വിലങ്ങിട്ട് പ്രതിയെ പരിശോധനയ്ക്കായി കൊണ്ടുവരണമെന്നാണ് ഡോക്ടർ കുറിപ്പിൽ രേഖപ്പെടുത്തിയത്. പ്രതിഷേധ സൂചകമായാണ് ഡോക്ടർ ഇത്തരത്തിൽ രേഖപ്പെടുത്തിയതെന്ന് ജനറൽ ആശുപത്രി ജീവനക്കാർ അനൗദ്യോഗികമായി പറഞ്ഞു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടിക്കിടെ ഡോക്ടർ വന്ദന ദാസ് അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ടതിനെ തുടർന്ന് പ്രതിഷേധം രൂക്ഷമാണ്. കൈ വിലങ്ങില്ലാത്ത പ്രതികളെ പരിശോധിക്കരുതെന്ന് ഡോക്ടർമാരുടെ വാട്സ് ആപ് ഗ്രൂപ്പുകളിൽ ആവശ്യം ഉയർന്നിരുന്നു. ശക്തമായ പ്രതിഷേധം ഉണ്ടായില്ലെങ്കിൽ ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമെന്നും ഗ്രൂപ്പുകളിൽ വിമർശനം ഉണ്ടായി.
ഹൗസ് സർജനായി ജോലി ചെയ്യുന്നതിനിടയിലാണ് നെടുമ്പന യു.പി സ്കൂൾ അധ്യാപകനും ലഹരിക്കടിമയുമായ സന്ദീപിന്റെ കുത്തേറ്റ് വന്ദന മരിച്ചത്. പരിക്കേറ്റതിനെ തുടർന്ന് പൊലീസാണ് സന്ദീപിനെ വൈദ്യ പരിശോധനക്കായി ആശുപത്രിയിൽ എത്തിച്ചത്. പരിശോധനയ്ക്കിടെ അക്രമാസക്തനായ സന്ദീപ് സുരക്ഷാ ജീവനക്കാരെ ആക്രമിച്ച ശേഷം വന്ദനയെ കുത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.