സ്വാതന്ത്ര്യദിന തലേന്ന് പ്രധാനമന്ത്രി നൽകുന്നത് തെറ്റായ സന്ദേശം -എ.കെ. ആന്‍റണി
text_fieldsന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾക്ക് പ്രധാനമന്ത്രി നൽകുന്നത് തെറ്റായ സന്ദേശമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ. ആന്‍റണി. സ്വാതന്ത്ര്യ ദിനത്തിന്‍റെ തലേദിവസം ഇത്തരം സന്ദേശം നൽകിയത് പ്രതിഷേധാർഹമാണ്. പഞ്ചസാരയിൽ പുരട്ടിയാലും പഴയ മുറിവുകൾ ഒാർമപ്പെടുത്തുന്നത് നല്ല ഉദ്ദേശ്യത്തോടെയല്ലെന്നും ആന്‍റണി ചൂണ്ടിക്കാട്ടി.
ഇന്ത്യാ വിഭജനം ചരിത്രത്തിലെ നിർഭാഗ്യകരമായ അധ്യായമാണ്. മുറിവുകൾ ഉണക്കി രാജ്യത്തെ മുഴുവൻ ജനങ്ങളെയും യോജിപ്പിച്ചു കൊണ്ടു പോകാൻ പ്രധാനമന്ത്രി ബാധ്യസ്ഥനാണ്. വിഭാഗീയതയും വിദ്വേഷവും വളർത്താൻ അവസരം ഒരുക്കുന്ന സന്ദേശമാണിതെന്നും എ.കെ. ആന്‍റണി പ്രതികരിച്ചു.
സ്വാതന്ത്ര്യദിന ആഘോഷത്തിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെയാണ് ഇന്ത്യാ വിഭജനം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തത്. വിഭജനത്തിെൻറ വേദന മറക്കാൻ സാധിക്കില്ലെന്നും സ്വാതന്ത്ര്യ ദിനത്തിന് ഒരു ദിവസം മുമ്പ്, ആഗസ്റ്റ് 14 വിഭജനഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കുമെന്നായിരുന്നു ട്വീറ്റ്.
വിഭജനത്തിെൻറ വേദന ഒരിക്കലും മറക്കാൻ കഴിയില്ല. വെറുപ്പും അക്രമവും മൂലം ലക്ഷകണക്കിന് സഹോദരി -സഹോദരൻമാർക്ക് പാലായനം ചെയ്യേണ്ടി വരികയും നിരവധി പേർക്ക് ജീവൻ നഷ്ടമാകുകയും ചെയ്തു. നമ്മുടെ ജനങ്ങളുടെ പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും സ്മരണക്കായി ആഗസ്റ്റ് 14 വിഭജന ഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കും -മോദി ട്വീറ്റിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.