ക്രിസ്മസിന് മുന്നോടിയായി ക്ഷേമ പെൻഷൻ വിതരണം തുടങ്ങി
text_fieldsതിരുവനന്തപുരം: പുതുതായി ചേർത്ത മൂന്നേകാൽ ലക്ഷം പേരടക്കം 45 ലക്ഷം പേർക്ക് സാമൂഹിക ക്ഷേമ-ക്ഷേമനിധി പെൻഷൻ വിതരണം ആരംഭിച്ചു. ആഗസ്റ്റ് മുതൽ നവംബർ വരെയുള്ള പെന്‍ഷനാ ണ് നൽകുന്നത്. ബാങ്ക് അക്കൗണ്ടിൽ പെൻഷൻ ആവശ്യപ്പെട്ടവർക്ക് ബുധനാഴ്ച മുതൽ തുക ലഭിക്കും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വിതരണം പൂർത്തിയായി വരുന്നു. സാമൂഹിക സുരക്ഷാ പെൻഷൻ ഇനത്തിൽ 1893 കോടിയും ക്ഷേമബോർഡുകൾക്കുള്ള 253 കോടിയും അടക്കം 2146 കോടി രൂപ അനുവദിച്ചു. കുടിശ്ശിക ഇല്ലാതെയാണ് ഈ സർക്കാറിെൻറ കാലത്ത് പെൻഷൻ വിതരണം പൂർത്തിയാകുന്നതെന്ന് ധനമന്ത്രി ഡോ. തോമസ് െഎസക് അറിയിച്ചു.
23 ലക്ഷത്തോളം പേർക്കാണ് ബാങ്ക് അക്കൗണ്ടുകൾ വഴി പെൻഷൻ ലഭിക്കുക. 20 ലക്ഷത്തോളം പേർക്ക് തുക വീടുകളിലെത്തിക്കും. സർക്കാർ സഹായത്തോടെ ക്ഷേമ ബോര്‍ഡുകൾ വഴിയുള്ള പെന്‍ഷനുകളുടെ വിതരണവും ആരംഭിച്ചു. ഏഴ് ലക്ഷത്തിലധികം പേർക്ക് ക്ഷേമ പെൻഷൻ ലഭിക്കുന്നുണ്ട്. മൂന്ന് ലക്ഷത്തോളം കർഷക പെൻഷനും ഇതിൽ ഉൾപ്പെടും. സര്‍ക്കാര്‍ സഹായമില്ലാതെ ക്ഷേമ ബോര്‍ഡുകള്‍ നല്കുന്ന പെന്ഷൻ വിതരണവും ആരംഭിച്ചു. 3.5 ലക്ഷം പേരാണ് ഈ പെൻഷന് അർഹതയുള്ളത്.
വാര്‍ഷിക അര്‍ഹത വെരിഫിക്കേഷന് (മസ്റ്ററിങ്) പൂര്‍ത്തിയാകാത്തതിനാൽ പെന്ഷൻ വിതരണം തടഞ്ഞുവെക്കുന്നെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി പറഞ്ഞു. ഇത്തരത്തിൽ നിർദേശം നൽകിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.