യാക്കോബായ സഭാ ആസ്ഥാനത്ത് ഭദ്രാസനാധിപനെ തടയാൻ ശ്രമം
text_fields
കോലഞ്ചേരി: സുന്നഹദോസ് കഴിഞ്ഞ് മടങ്ങിയ കോട്ടയം ഭദ്രാസനാധിപൻ ഡോ. തോമസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്തയെ ഒരു വിഭാഗം തടയാൻ ശ്രമിച്ചത് യാക്കോബായ സഭാ ആസ്ഥാനത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. സഭാ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയാർക്ക സെൻററിൽ ചൊവ്വാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം.
സെൻററിൽ രണ്ട് ദിവസമായി നടന്ന വാർഷിക സുന്നഹദോസ് (കാത്തിരിപ്പിെൻറ സുന്നഹദോസ്) കഴിഞ്ഞ് മടങ്ങാനൊരുങ്ങുേമ്പാഴാണ് മെത്രാപ്പോലീത്തയെ ഒരു സംഘം തടയാൻ ശ്രമിച്ചത്. കോട്ടയം ഭദ്രാസനത്തിൽനിന്നെത്തിയ 21 അൽമായരും അഞ്ച് വൈദികരും അടക്കം 31 പേരായിരുന്നു പ്രതിഷേധക്കാർ. മെത്രാപ്പോലീത്തയുടെ വാഹനം കടത്തിവിടാതെ പാത്രിയാർക്ക സെൻററിെൻറ ഗേറ്റടച്ച് പ്രതിഷേധക്കാർ അവിടെനിന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഈ സമയം സുന്നഹദോസ് കഴിഞ്ഞ് ഏതാനും മെത്രാപ്പോലീത്തമാർ സ്ഥലം വിട്ടിരുന്നു.
കോട്ടയം ഭദ്രാസനത്തിെൻറ നിയന്ത്രണം കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ ഏറ്റെടുക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. കാതോലിക്ക ബാവ ഇവരുമായി സംസാരിക്കുകയും മൂന്ന് ദിവസത്തിനകം പ്രശ്ന പരിഹാരമുണ്ടാക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തെങ്കിയും പ്രതിഷേധക്കാർ പിരിഞ്ഞ് പോയില്ല. മൂന്ന് വർഷമായി ഇക്കാര്യം ആവശ്യപ്പെടുകയാണെന്നും തീരുമാനം ഉടൻ നടപ്പാക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. പൊലീസ് വരുന്നുവെന്ന വിവരം ലഭിച്ചതോടെ സമരക്കാർ സ്വമേധയാ പിരിഞ്ഞുപോകുകയായിരുന്നു. പരാതിയില്ലാത്തതിനാൽ കേസെടുത്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.