യാക്കോബായ വിഭാഗത്തിന്റെ റിവ്യൂ ഹരജി സുപ്രീംകോടതി തള്ളി
text_fieldsകോട്ടയം: മലങ്കര സഭതർക്കം സംബന്ധിച്ച കേസിലെ വിധിക്കെതിരെ യാക്കോബായ വിഭാഗം നൽകിയ പുനഃപരിശോധനഹരജി സുപ്രീംകോടതി തള്ളിയതായി ഒാർത്തഡോക്സ് സഭ നേതൃത്വം അറിയിച്ചു. കോലഞ്ചേരി സെൻറ് പീറ്റേഴ്സ്, മണ്ണത്തൂർ സെൻറ് ജോർജ്, വരിക്കോലി സെൻറ് മേരീസ്, നെച്ചൂർ സെൻറ് തോമസ്, കണ്യാട്ടുനിരപ്പ് സെൻറ് ജോൺസ് എന്നീ അഞ്ച് പള്ളികളിൽ ഉടലെടുത്ത തർക്കം സംബന്ധിച്ച കേസിലാണ് ജൂലൈ മൂന്നിലെ വിധി. ഇത് പുനഃപരിശോധിക്കണമെന്നാണ് യാക്കോബായ വിഭാഗം ആവശ്യപ്പെട്ടത്.
ഒരോ പള്ളിയിലെയും തർക്കം പരിഹരിച്ച് ഏകീകൃത ഭരണസംവിധാനം നിലവിൽ വരണമെന്നായിരുന്നു കോടതി നിർദേശം. 1934ലെ ഓർത്തഡോക്സ് സഭ ഭരണഘടന പ്രകാരമാണ് പള്ളികൾ ഭരിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. വിവിധ കരാറുകൾ അംഗീകരിക്കണമെന്ന യാക്കോബായ വിഭാഗത്തിെൻറ ആവശ്യം തള്ളിയ കോടതി, 1995ലെ സുപ്രീംകോടതി വിധി മാത്രമെ നിലനിൽക്കൂവെന്നും വിധിയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.