18ാം തവണയും ഗ്രേഡ് ഉറപ്പിച്ച ആശാൻ...
text_fieldsകൊല്ലം: 18ാം യക്ഷഗാനത്തിൽ വിജയക്കൊടി പാറിച്ച് കാസർകോട്ടേ മാധവൻ നെട്ടണിക ആശാനും ശിഷ്യരും. വയനാട് മാനന്തവാടി എം.ജി.എച്ച്.എസ്.എസിലെ വിദ്യാർഥികളാണ് സുദർശനവിജയം അവതരിപ്പിച്ച് 18ാം തവണയും ഗ്രേഡ് ഉറപ്പിച്ചത്.
പെൺകുട്ടികൾ മാത്രം പങ്കെടുക്കുന്ന യക്ഷഗാനത്തിന്റെ സംഭാഷണം മുഴുവനും കന്നടയിലാണ്. 43 വർഷമായി കലാരംഗത്തുള്ള മാധവൻ നെട്ടണികക്ക് നൂറുകണക്കിന് ശിഷ്യരുണ്ട്. കാൽനൂറ്റാണ്ടായി കേരളത്തിന്റെ വിവിധ ജില്ലകളിലുള്ള സ്കൂളുകളിലെ കുട്ടികളെ യക്ഷഗാനം പരിശീലിപ്പിക്കുന്നുണ്ട്.
സംസ്ഥാന കലോൽസവത്തിൽ പങ്കെടുത്ത ഏതാനും ടീമുകൾ ഇദ്ദേഹത്തിന്റെ ശിഷ്യരാണ്. യക്ഷഗാനത്തിലെ മിക്ക കഥകളും രാമായണം, മഹാഭാരതം, ഭാഗവതം തുടങ്ങിയ ഇതിഹാസങ്ങളിൽ നിന്നുള്ളതാണ്. കാസർകോടിന്റെ കലാരൂപമായിട്ടും പതിവിന് വിപരീതമായി യക്ഷഗാന വേദികാണികളെ കൊണ്ട് നിറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.