യാക്കൂബ് വധക്കേസ്: അഞ്ച് പ്രതികൾക്ക് ജീവപര്യന്തം; വത്സൻ തില്ലങ്കേരി അടക്കം 11 പ്രതികളെ വെറുതെ വിട്ടു
text_fieldsതലശ്ശേരി: സി.പി.എം പ്രവര്ത്തകന് ഇരിട്ടി പുന്നാട് കോട്ടത്തെക്കുന്നിലെ കാണിക്കല്ലുവ ളപ്പില്‍ യാക്കൂബിനെ (24) ബോംബെറിഞ്ഞ് കൊലെപ്പടുത്തിയ കേസില്‍ ആര്.എസ്.എസ്-ബി.ജെ.പി നേ താക്കളടക്കം അഞ്ച് പ്രതികൾക്ക് ജീവപര്യന്തം കഠിനതടവും അരലക്ഷം രൂപ വീതം പിഴയും. പത ിനാലാം പ്രതിയായ ആർ.എസ്.എസ് നേതാവ് വത്സന് തില്ലങ്കേരി (54) ഉള്‍പ്പെടെ 11 പേരെ കോടതി വെറു തെവിട്ടു.
ആർ.എസ്.എസ് മുന്‍ താലൂക്ക് കാര്യവാഹകും പേരാവൂര്‍ പ്രഗതി കോളജ് പ്രിന്‍സിപ്പലുമായ കീഴൂര്‍ മീത്തലെ പുന്നാട് ദീപം ഹൗസില്‍ വിലങ്ങേരി ശങ്കരന് (48), ഇയാളുടെ അനുജനും ബി.ജെ.പി മണ്ഡലം പ്രസിഡൻറുമായ വിലങ്ങേരി മനോഹരന് എന്ന മനോജ് (42), ആർ.എസ്.എസ് മുൻ താലൂക്ക് ശിക്ഷണ്‍ പ്രമുഖും കെ.എസ്.ആര്.ടി.സി കണ്ടക്ടറുമായ തില്ലങ്കേരി ഊര്‍പ്പള്ളിയിലെ തെക്കന്‍ വീട്ടില്‍ ടി.വി. വിജേഷ് (38), കീഴൂര്‍ കോട്ടത്തെക്കുന്നിലെ കൊതേരി പ്രകാശന് എന്ന ജോക്കര്‍ പ്രകാശന് (48), മുന്‍ താലൂക്ക് കാര്യവാഹകും പ്രഗതി കോളജ് മുന്‍ അധ്യാപകനുമായ കീഴൂര്‍ പുന്നാട് കാറാട്ട് ഹൗസില്‍ പി. കാവ്യേഷ് (40) എന്നിവരെയാണ് അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി (രണ്ട്) ജഡ്ജി ആര്.എല്‍. ബൈജു ശിക്ഷിച്ചത്. മീത്തലെ പുന്നാട് മായ നിവാസില്‍ പന്ന്യോടന്‍ ജയകൃഷ്ണന് (39), പുന്നോട് കുറ്റിയാൻ ഹൗസില്‍ ദിവാകരന് (59), കോട്ടത്തെക്കുന്ന് സിന്ധു നിലയത്തില്‍ എസ്.ടി. സുരേഷ് (48), അനുജന് എസ്.ടി. സജീഷ് (37), കീഴൂര്‍ പാറേങ്ങാട്ടെ പള്ളി ആശാരി വീട്ടില്‍ പി.കെ. പവിത്രന് എന്ന ആശാരി പവി (48), തില്ലങ്കേരി കാരക്കുന്നുമ്മല്‍ വീട്ടില്‍ കെ.കെ. പപ്പന് എന്ന പത്മനാഭന് (36), കീഴൂര്‍ ഇല്ലത്ത് മൂലയിലെ പുത്തന്‍ വീട്ടില്‍ മാവില ഹരീന്ദ്രന്‍ (56), കല്ലങ്ങോട്ടെ ചാത്തോത്ത് വീട്ടില്‍ കൊഴുക്കുന്നോന്‍ സജീഷ് (36), പാറേങ്ങാട്ടെ അജിഷ നിവാസില്‍ വള്ളി കുഞ്ഞിരാമന് (57), കീഴൂരിലെ തൂഫാന് ബാബു എന്ന കെ.വി. ബാബു (38) എന്നിവരെയാണ് വിട്ടയച്ചത്. ബുധനാഴ്ച രാവിെല കുറ്റക്കാരായി കണ്ടെത്തിയ അഞ്ച് പ്രതികൾക്കും വൈകീട്ടാണ് ശിക്ഷ വിധിച്ചത്.
302ാം വകുപ്പ് പ്രകാരം കൊലക്കുറ്റത്തിനാണ് അഞ്ചുപേര്‍ക്കും ജീവപര്യന്തം തടവും പിഴയും വിധിച്ചത്. പിഴയടച്ചാല്‍ ജില്ല ലീഗല്‍ സര്‍വിസ് അതോറിറ്റിക്ക് നല്‍കണം. പിഴസംഖ്യയില്‍ നിന്ന് ജില്ല ലീഗല്‍ സര്‍വിസ് അതോറിറ്റി യാക്കൂബിെൻറ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം കൂടി തടവ് ശിക്ഷ അനുഭവിക്കണം. സ്ഫോടകവസ്തു നിയമത്തിലെ മൂന്ന്, അഞ്ച് വകുപ്പുകള്‍ പ്രകാരം ഒന്നും അഞ്ചും പ്രതികളായ വിലങ്ങേരി ശങ്കരനെയും കാവ്യേഷിനെയും പത്ത് വര്‍ഷം കഠിനതടവിനും പതിനായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം തടവ്. ഇതിനുപുറമെ വിവിധ വകുപ്പുകള്‍ പ്രകാരം അഞ്ചുപേര്‍ക്കും നാല് വര്‍ഷവും ഒമ്പത് മാസവും തടവും നാലാം പ്രതി ഒഴികെയുള്ളവര്‍ക്ക് മൂന്ന് വര്‍ഷവും തടവുമുണ്ട്.
2006 ജൂണ്‍ 13ന് രാത്രിയാണ് യാക്കൂബിനെ അക്രമിസംഘം ബോബെറിഞ്ഞ് കൊന്നത്. കല്ലിക്കണ്ടി ബാബുവിെൻറ വീട്ടില്‍ സുഹൃത്തുക്കളായ പുതിയപുരയില്‍ ഷാനവാസ്, കല്ലിക്കണ്ടി സുധീഷ്, സുഭാഷ്, ആഷിക്ക് എന്നിവര്‍ക്കൊപ്പം സംസാരിച്ചുകൊണ്ടിരിക്കെയാണ് അക്രമം. വീടിെൻറ പിറകുവശത്തുകൂടി വാള്, ബോംബ്, മഴു, ഇരുമ്പ്വടി തുടങ്ങിയ ആയുധങ്ങളുമായെത്തിയ സംഘത്തില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് യാക്കൂബിനെ അഞ്ചാം പ്രതി കാവ്യേഷ് പിന്നില്‍നിന്ന് ബോംബെറിഞ്ഞ് കൊലപ്പെടുത്തിയത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.കെ.പി. ബിനീഷ, അഡ്വ. ജാഫർ നെല്ലൂര്‍ എന്നിവര്‍ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.