യശോധരന് ജീവനൊടുക്കിയത് മനോവിഷമത്തിൽ
text_fieldsഅടൂര്‍: കുടുംബത്തിന്റെ അത്താണിയായിരുന്ന അടൂർ തുവയൂര്‍ തെക്ക് രമ്യഭവനത്തില്‍ യശോധരന് (57) ജീവനൊടുക്കിയത് ദുരന്തപൂർണമായ ജീവിതം മൂലമുള്ള മനോവിഷമത്തിൽ. മരം വെട്ടു തൊഴിലാളിയായിരുന്ന യശോധരന്റെ ജീവിതം വിധി തകര്‍ത്തെറിഞ്ഞത് 2017 ഫെബ്രുവരിയിലാണ്. കൂറ്റന്‍ ആഞ്ഞിലിമരത്തില്‍ കയറി നിന്ന് മുറിക്കുന്നതിനിടെ വടം പൊട്ടി യശോധരന് നിലം പതിക്കുകയായിരുന്നു. നട്ടെല്ലിനേറ്റ ക്ഷതം യശോധരന്റെ ജീവിതം തകര്‍ത്തു.
അരക്ക് താഴേക്ക് തളര്‍ന്ന യശോധരനെ ചികില്‍സിക്കാത്ത ആശുപത്രികളില്ല. അലോപ്പതിയും ആയുര്‍വേദവും മാറിമാറി നോക്കി. സ്വകാര്യ-സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും ഏറെനാള്‍ ചികില്‍സിച്ചു.യശോധരന്റെ ആരോഗ്യ സ്ഥിതിയില്‍ ഒരു മാറ്റവും വന്നില്ല. പക്ഷേ, സാമ്പത്തിക സ്ഥിതി ക്ഷയിച്ചു. കാല്‍കോടിയോളം രൂപ ചികില്‍സയ്ക്കായി വേണ്ടി വന്നു. ഉള്ളത് മുഴുവന്‍ വിറ്റു പെറുക്കി. വീട്ടിലെ ഏക വരുമാനത്തിന് ഉടമ യശോധരനായിരുന്നു. അദ്ദേഹം വീണതോടെ കുടുംബവും തകര്‍ന്നു. എന്തു ചെയ്യണമെന്നറിയാതെ ഒടുവില്‍ ചികിത്സയ്ക്ക് അടൂര്‍ കാര്‍ഷിക വികസന ബാങ്കില്‍ നിന്നും അഞ്ചു ലക്ഷം രൂപ ഭാര്യ ഉഷയുടെ പേരിൽ വായ്പ എടുത്തു. മകള്‍ രമ്യ കുട്ടികള്‍ക്ക് ട്യൂഷന് എടുത്ത് ലഭിക്കുന്ന ഫീസും സന്മനസ്സുകളുടെ സഹായമായിരുന്നു ഈ വീടിന് തുണ.കഴിഞ്ഞ ദിവസം ജപ്തി നടപടിക്ക് മുന്നോടിയായി ഉള്ള ഡിമാന്‍ഡ് നോട്ടീസ് ബാങ്ക് അയച്ചിരുന്നു. ഇതാണ് യശോധന്‍ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നത്.
അരക്കു താഴെ തളര്‍ന്ന യശോധനന്‍ കിടക്കക്ക് സമീപം വെച്ചിരുന്ന കത്രിക ഉപയോഗിച്ച് അടിവയര്‍ കുത്തിക്കീറിയായിരുന്നു. ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നാണ് ആശുപ;തിയിൽ എത്തിച്ചത്. ശസ്ത്രക്രിയ നടത്തിയെങ്കിലും ബുധനാഴ്ച മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.